കൊല്ലങ്കോട്: പുഴയിൽ മുങ്ങിയ കുടുംബത്തിലെ മൂന്നുപേരെ രക്ഷിച്ചു. ഏലവഞ്ചേരി ആണ്ടിതറക്കാട് നെല്ലിക്കോട്ടുകളത്തിന് അടുത്ത് പുഴക്കടവിൽ ആളൊഴിഞ്ഞ പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരക്കാണ് സംഭവം.
ആണ്ടിത്തറക്കാട് സ്വദേശി വിൽസൻ (38), ഭാര്യ പ്രജിത (29), ഏഴ് വയസ്സുകാരനായ മകൻ സായൂജ് എന്നിവരാണ് നെല്ലിക്കോട്ട് കളത്തിലെ പത്മരാജൻ എന്ന കണ്ണെൻറ ശ്രമഫലമായി രക്ഷപ്പെട്ടത്. ഉത്രാട ദിവസം വീടിനു തൊട്ടടുത്ത പ്രദേശത്തെ പുഴക്കരയിലേക്ക് ഏഴ് വയസ്സുകാരൻ സായൂജുമായാണ് മാതാപിതാക്കൾ എത്തിയത്.
പുഴക്കരയിലിരുന്ന സായൂജ് കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. അപകടത്തിൽപെട്ട കുട്ടിയെ രക്ഷപ്പെടുത്താനായി അച്ഛൻ വിൽസൻ പുഴയിലേക്ക് എടുത്തു ചാടി. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങി താഴ്ന്ന രണ്ടുപേരെയും രക്ഷിക്കാൻ അമ്മ പ്രജിതയും പുഴയിലേക്ക് ചാടുകയായിരുന്നു.
14 അടിയിലധികം താഴ്ചയിൽ വെള്ളമുള്ള ചതുപ്പ് പ്രദേശത്തായതിനാൽ രക്ഷപ്പെടാൻ സാധിക്കാതായി. നിലവിളി കേട്ട് കണ്ണൻ 100 മീറ്റർ അകലെയുള്ള വീട്ടിൽനിന്ന് ഓടിയെത്തി. വീടിെൻറ വേലി പൊളിച്ചുമാറ്റി പുഴയിലേക്ക് എടുത്തു ചാടി വെള്ളത്തിൽ മുങ്ങി താഴ്ന്ന ദമ്പതികളെ കരക്കടുപ്പിച്ചു. നല്ലപോലെ വഴുക്കൽ ഉള്ള പാറക്കരുകിൽനിന്ന് ഏഴു വയസ്സുകാരനെ വിമൽകുമാർ, പദ്മിനി, മുഹമ്മദ് റാഫി, വിപിൻ എന്നിവർ ചേർന്ന് കരയിലേക്ക് വലിച്ചുകയറ്റി.
paഅപകടം നടന്ന സമയം തൊട്ടടുത്ത് നെല്ലിക്കോട്ട് കളത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പുഴയോരത്ത് ഉണ്ടായിരുന്നതിനാലാണ് ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടാൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.