പാലക്കാട്ട് ഭാര്യാപിതാവും മരുമകനും പോർക്കളത്തിൽ

പാലക്കാട്​: നഗരസഭയിൽ ഭാര്യാപിതാവും മരുമകനും അടുത്തടുത്ത വാർഡുകളിൽ സി.പി.എമ്മിനും ബി​.ജെ.പിക്കും വേണ്ടി വോട്ടുതേടിയിറങ്ങു​േമ്പാൾ കൗതുകത്തോടെ ഉറ്റുനോക്കുകയാണ്​ നഗരവാസികൾ. ബി.ജെ.പി ദേശീയസമിതി അംഗവും പാലക്കാ​െട്ട മുതിർന്നനേതാവുമായി എൻ. ശിവരാജനും മരുമകൻ അജയുമാണ്​ സ്ഥാനാർഥികളായത്​.

ബി.ജെ.പിയുടെ കോട്ടയായ മേലാമുറി 45ാം വാർഡിൽ ശിവരാജൻ പോരിനിറങ്ങു​േമ്പാൾ മരുമകൻ തൊട്ടടുത്ത 35ാം വാർഡിൽ സി.പി.എം സ്ഥാനാർഥിയാണ്​. ഭാര്യാപിതാവിന്​ ​അദ്ദേഹത്തി​െൻറ രാഷ്​ട്രീയകാഴ്​ചപ്പാടു​ള്ളപ്പോൾ തനിക്ക്​ ത​​െൻറ കാഴ്​ചപ്പാടെന്നും ത​േൻറത്​ ഇടതിനോട്​ ചേർന്നുനിൽക്കുന്ന കാഴ്​ചപ്പാടാണെന്നും പറയു​േമ്പാൾ അജയ്​ക്ക്​ ആത്മവിശ്വാസം. കോൺഗ്രസി​െൻറ വാർഡ്​ പിടിച്ചെടുക്കാനാണ്​ തന്നെ നിയോഗിച്ചിരിക്കുന്നതെന്നും അജയ്​ പറയുന്നു. 

Tags:    
News Summary - Palakkad father-in-law and son-in-law on the battlefield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.