മുട്ടിക്കുളങ്ങര: അപകടം പതിവായി പാലക്കാട് -കോഴിക്കോട് ദേശീയപാത. ദേശീയപാതയിൽ ദിവസേന അപകടത്തിൽപെടുന്ന വാഹനങ്ങളുടെയും പരിക്കേൽക്കുന്നവരുടെയും കണക്കിൽ വൻ വർധനവാണുള്ളത്. കാഞ്ഞിക്കുളത്തിനും ഒലവക്കോട്ടിനും ഇടയിൽ ഒരാഴ്ചക്കകം ഉണ്ടായത് 15 വാഹനാപകടങ്ങൾ. ഏഴ് പേർക്ക് സാരമായി പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു.
ഏറ്റവും ഒടുവിൽ മുട്ടിക്കുളങ്ങര ഭാഗത്ത് വാനും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം പട്ടാപകൽ വഴിയാത്രക്കാരൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിന്നിടെ ലോറിയുടെ അരിക് തട്ടിവീണു പരിക്കേറ്റിരുന്നു. പകലും രാത്രിയും ഒരു പോലെ വാഹനാപകടങ്ങൾക്ക് ഒട്ടും കുറവില്ല. പ്രധാന ജങ്ഷനുകളിൽ പോലും ദേശീയ പാത വീതി കൂട്ടിയതോടെ അതിവേഗതയിൽ ഓടുന്ന വാഹനങ്ങൾ പെരുകിയതും അശ്രദ്ധയും അപകടത്തിന് പ്രധാന വഴിയൊരുക്കുന്നു. ദേശീയപാതയിൽ പ്രധാന കവലകളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ റോഡ് വീതി കൂട്ടിയതോടെ പിഴുതു മാറ്റി. പുതുപ്പരിയാരം ഏരിവരിതോട്ട് പാലം, മുട്ടിക്കുളങ്ങര, പന്നിയംപാടം, പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നി പ്രദേശങ്ങളിൽ വാഹനാപകടങ്ങൾ നിയന്ത്രിക്കൻ സംവിധാനം വേണമെന്ന് തദ്ദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.