ഉരുള്‍പൊട്ടല്‍ ഭീതിയിൽ പന്നിയൂർ കുന്ന്

ആനക്കര: ആനക്കര പഞ്ചായത്തിലെ പന്നിയൂര്‍ കുന്നിൽ ഉരുള്‍പൊട്ടല്‍ ഭീതി. എട്ടാംവാര്‍ഡിലെ ഏക്കറുകളോളം വിസ്തൃതിയുള്ള കുന്നാണിത്. മുന്‍കാലത്ത് കുന്നിന്‍റെ നെറുകയില്‍ ചെങ്കല്‍ ഖനനം നടത്തിയിരുന്നു. ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.

മഴക്കാലമായതോടെ ക്വാറിയില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതാണ് ഭീതിക്ക് കാരണമായത്. താഴ് ഭാഗം ജനവാസ കേന്ദ്രമാണ്. അതിനാല്‍ വെള്ളക്കെട്ട് താങ്ങാനാവാതെ പൊട്ടല്‍ വീണാല്‍ ശക്തമായ കുത്തൊഴുക്കില്‍ നാശ നഷ്ടം നിരവധിയാണ്. വെള്ളം തുറന്നുവിട്ട് ആശങ്ക ഒഴിവാക്കിയാലും കുത്തൊഴുക്ക് താങ്ങാനാവില്ല. നാട്ടുകാരുടെ പരാതിയില്‍ ആനക്കര പഞ്ചായത്ത്, വില്ലേജ് അധികാരികള്‍ സ്ഥലത്തെത്തി പരിശോധിച്ചു. എന്നാൽ, വലിയ മോട്ടോറുകള്‍ സ്ഥാപിച്ച് ദിവസങ്ങളോളം പമ്പിങ് നടത്തിയാല്‍ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാവൂ. 

Tags:    
News Summary - Panniyoor hill in fear of landslides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.