പറളി: റെയിൽവേ സ്റ്റേഷനും പരിസരവും കാട് മൂടിയതോടെ ട്രെയിൻ യാത്രക്കാർ പുറത്തേക്കിറങ്ങുന്നത് ഭീതിയോടെ. പറളി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് വൻതോതിൽ കാട് വളർന്ന് ഇഴജന്തുക്കളുടെയും മറ്റും ശല്യം രൂക്ഷമായിട്ടുള്ളത്. ട്രെയിൻ ഇറങ്ങിയ യാത്രക്കാർക്ക് സ്റ്റേഷനിൽ പുറത്തുകടക്കാനുള്ള നടപ്പാലത്തിന്റെ രണ്ടറ്റങ്ങളിലും വൻ തോതിൽ കാട് വളർന്നതാണ് യാത്രക്കാരെ ഭീതിയിലാക്കുന്നത്.
രാത്രി ഏറെ പേടിച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്. നടപ്പാലം തുടങ്ങുന്ന പറളി-മുണ്ടൂർ ബൈപ്പാസിന്റെ ഭാഗത്ത് കാട് വളർന്ന് ഇഴജന്തുക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കാട് നീക്കേണ്ടത് ആരുടെ ചുമതലയെന്നതാണ് തർക്കം. റെയിൽവേ നീക്കുമോ? പഞ്ചായത്ത് മുന്നിട്ടിറങ്ങുമോ ?കണ്ടറിയണം എന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.