പത്തിരിപ്പാല: പാതയോരത്തെ അഴുക്കുചാലിലെ തകർന്ന സ്ലാബുകൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. സംസ്ഥാന പാത പത്തിരിപ്പാല ചന്ദനപുറത്തെ അഴുക്ക് ചാലിലെ സ്ലാബുകളാണ് തകർന്നത്. മാസങ്ങളായി സ്ലാബ് തകർന്നിട്ടും ബന്ധപ്പെട്ടവർക്ക് അനക്കമില്ല. മഴ കൂടുതലായാൽ ചാലിലെ മലിനജലം സംസ്ഥാനപാതയിലേക്കും കടകൾക്ക് മുന്നിലേക്കും ഒഴുകുന്നുണ്ട്. കാൽനടക്കാരാണ് അപകടത്തിൽപെടാൻ സാധ്യത. ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.