പത്തിരിപ്പാല: ലക്കിടിയിൽ കള്ളൻമാർ വിലസുന്നു. ലക്കിടി രാമകൃഷ്ണപടി മിത്രാനന്ദപുരം മേഖലകളിലാണ് കള്ളന്മാരുടെ ശല്യം രൂക്ഷം. ഞായറാഴ്ച പുലർച്ചെ അഞ്ചു വീടുകളിൽ മോഷണ ശ്രമം നടന്നു.
പുലർച്ചെ 2.30നും 3.30നും ഇടക്കാണ് മോഷണശ്രമം. യാറത്തിങ്കൽ മുഹമ്മദ്, വലിയവീട്ടിൽ രാമൻകുട്ടി, പുത്തൻ പീടികക്കൽ മുഹമ്മദ് ഹസ്സൻ, ഒ.പി. സന്ദീപ് എന്നിവരുടെ വീട്ടിലും ഒരു അന്തർ സംസ്ഥാന തൊഴിലാളിയുടെ വീട്ടിലുമാണ് മോഷണശ്രമം നടന്നത്. മുഹമ്മദ് ഹസ്സെൻറ രണ്ടു വാതിലിെൻറ കുറ്റികളും തകർത്ത് അകത്തു കയറാനുള്ള ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു.
പൂട്ടിയിട്ട ഒരു വീട്ടിലും ആൾ താമസമുള്ള നാലു വീട്ടിലുമാണ് മോഷണശ്രമം. ഒറ്റയാളാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് സി.സി.ടി.വിയിൽനിന്ന് വ്യക്തമായി. ഒരു കിലോമീറ്ററിനുള്ളിൽ അഞ്ചിടത്താണ് മോഷണശ്രമം. ഇതോടെ നാട്ടുകാരും വീട്ടമ്മമാരും ഭീതിയിലാണ്. സംഭവമറിഞ്ഞ് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.