പത്തിരിപ്പാല: ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിയുന്ന വയോധികന് മണ്ണൂർ പഞ്ചായത്ത് അധികൃതരുടെ ഇടപെടൽ മൂലം ലക്ഷങ്ങൾ വിലയുള്ള മരുന്ന് മുബൈയിൽനിന്ന് സൗജന്യമായെത്തി. 24 ദിവസത്തേക്കുള്ള മരുന്നാണ് എത്തിച്ചത്. മരുന്നിന് വഴിയില്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന മങ്കര ഓരാമ്പള്ളം സ്വദേശി 70കാരനാണ് ഒരാഴ്ചക്കകം മരുന്നെത്തിയത്. ഇദ്ദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് ബ്ലാക്ക് ഫംഗസ് പിടിപെട്ടത്. രണ്ടുമാസത്തെ ചികിത്സക്കുശേഷം ഇവരെ മങ്കരയിലെ വീട്ടിലെത്തിച്ചു. ലക്ഷങ്ങൾ വില പിടിപ്പുള്ള മരുന്നായതിനാൽ കുടുംബത്തിന് താങ്ങാനായില്ല.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.വി. സ്വാമി നാഥൻ, മെഡിക്കൽ ഓഫിസർ ലത എന്നിവർ കേരള മെഡിക്കൽ കോർപറേഷൻ ലിമിറ്റഡ് വഴി ബന്ധപ്പെട്ടതോടെയാണ് സർക്കാറിെൻറ സഹായത്തോടെ മുബൈയിൽനിന്ന് മരുന്ന് തിരുവനന്തപുരത്ത് എത്തിച്ചത്.
തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. 24 ദിവസത്തേക്കുള്ള മരുന്നിന് 2.16 ലക്ഷം രൂപയാണ് വില. കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ മരുന്ന് മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. അനിതയും മെഡിക്കൽ ഓഫിസർ ലതയും ചേർന്ന് രോഗിയുടെ കുടുംബത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.