പത്തിരിപ്പാല: തെരുവുനായെ അടിച്ചുകൊന്നതിന് പത്തിരിപ്പാല സ്വദേശി സെയ്തലവിക്കെതിരെ കേസെടുത്തതിൽ ജനകീയ പ്രതിഷേധം. മനുഷ്യച്ചങ്ങല തീർത്തായിരുന്നു പ്രതിഷേധം.
കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. എന്നാൽ, നായുടെ ആക്രമണത്തിൽനിന്ന് 65കാരനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ് സെയ്തലവി പറയുന്നത്. പത്തിരിപ്പാലയിൽനിന്ന് ഇരുചക്ര വാഹനത്തിൽ വന്നിരുന്ന അകലൂർ കായൽപള്ള പണ്ടാരതൊടി വീട്ടിൽ മോഹനനെ നായ് ആക്രമിക്കുകയായിരുന്നു.
കടിയേറ്റ മോഹനൻ താഴെവീണു. തുടർന്നും നായ് ഇയാളെ കടിച്ചു. ഈ സമയത്താണ് സമീപത്ത് നിന്ന സെയ്തലവി ഓടിയെത്തി മോഹനനെ രക്ഷിക്കാൻ ശ്രമിച്ചത്. ഇടതുകാലിൽ സാരമായി പരിക്കേറ്റ മോഹനൻ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മണ്ണൂർ പഞ്ചായത്ത് അംഗം എ.എ. ശിഹാബ്, എ.വി.എം. ബഷീർ, ടി.കെ.എം. സുധീർ, പി.എ. ശംസുദ്ദീൻ, ടി.ബി. ഫാരിഷ്, പി.എം. അബ്ബാസ്, പി.എച്ച്. ഷക്കീർ ഹുസ്സൈൻ, ഉമർഫാറൂഖ്, എ.കെ. റിയാസുദ്ദീൻ ,ദീപക് കോൽക്കാട്ടിൽ, ശംസുദ്ദീൻ മാങ്കുറുശ്ശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിരവധി പേർ പ്രതിഷേധച്ചങ്ങലയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.