പത്തിരിപ്പാല: കരൾരോഗം പിടിപെട്ട് ആശുപത്രിയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിെൻറ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം കാത്ത് കുടുംബം. മങ്കര പത്താം വാർഡ് പൂലോടി കോട്ടപ്പടി വീട്ടിൽ സുനിഷ് -പ്രസീജ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള ശ്രേയസാണ് തിരുവനന്തപുരത്ത് ചികിത്സയിലുള്ളത്. ലിവർ സിറോസിസ് പിടിപ്പെട്ടതിനാൽ കരൾ മാറ്റിെവക്കുകയല്ലാതെ മാർഗമില്ലന്നും ഏകദേശം 20 ലക്ഷം രൂപ ശാസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി വേണ്ടിവരുമെന്നും ഡോകടർമാർ അറിയിച്ചു.
നിർധന കുടുംബമായതിനാൽ മറ്റുവഴിയൊന്നുമില്ല. സുമനസ്സുകൾ കനിഞ്ഞാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനാകും. മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ് ചെയർമാനും വാർഡ് അംഗം എം.എ. അനിത കൺവീനറുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ച് മങ്കര ബ്രാഞ്ച് എസ്.ബി.ഐയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40490801241, IFSC: SBIN 0002237, ഫോൺ: 9846283790.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.