പത്തിരിപ്പാല: ഒറ്റപ്പാലം ഉപജില്ല സ്കൂൾ കലോത്സവം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉപജില്ല കലോത്സവത്തിന്റെ ലോഗോ മത്സര വിജയിയായ നുസ്രത്ത് ടീച്ചർക്കുള്ള സമ്മാനം എം.പി കൈമാറി. നാടൻപാട്ട് കലാകരൻ രാമൻകുട്ടി രാമശ്ശേരി വിശിഷ്ടാതിഥിയായി. സ്വാഗതനൃത്തം അവതരിപ്പിച്ച കുട്ടികൾക്കും അധ്യാപകർക്കുമുള്ള പുരസ്കാര സമർപ്പണം മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത നിർവഹിച്ചു. മണ്ണൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ എ.കെ. ജയശ്രീ, പഞ്ചായത്തംഗം ബി. സരിത, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി. സത്യപാലൻ, ബി.പി.സി പ്രഭാകരൻ, മൗണ്ട് സീന ഗ്രൂപ്പ് സി.ഇ.ഒ അബ്ദുൽ അസീസ് കള്ളിയത്ത്, മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ജുമാന ഹസൻ, പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.എസ്. വിനോദ്, ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സർഫ്രാസ് നവാസ്, പി.ടി.എ പ്രസിഡന്റ് പി.സി. പ്രീദത്ത്, മദർ പി.ടി.എ പ്രസിഡന്റ് ഷഹീറ, അധ്യാപക സംഘടന പ്രതിനിധികളായ ഗിരീഷ് കുമാർ, ഗിരീഷ്, കാസിം കുന്നത്ത്, ഡി. സജിരാജ്, എം.ടി. സൈനുൽ ആബിദീൻ എന്നിവർ സംസാരിച്ചു.
തുടർന്ന് മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥിനികൾ സംഘനൃത്തം അവതരിപ്പിച്ചു. ജനറൽ കൺവീനർ യു. റഫീഖ് സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ സി. ദിനേശ് നന്ദിയും പറഞ്ഞു.
പാലക്കാട്: ഉപജില്ല സ്കൂൾ കലോത്സവം ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. മരുത റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷണൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചയർമാൻ അഡ്വ. ഇ. കൃഷ്ണദാസ്, മരുത റോഡ് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ജി. ഗോപിനാഥൻ, ഉണ്ണിത്താൻ, വിനേഷ് എസ്. കുമാർ, എ. അബൂതാഹിർ, എച്ച്. ഷരീഫ്, പി.ടി.എ പ്രസിഡന്റ്, എസ്. സുനിൽ കുമാർ, സുരേഷ്, ശ്രീനി, മുബാറക്ക്, അനൂപ്, സ്വാലിഹ്, ലിന്റോ ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഫിലിപ്സ് പനക്കൽ സ്വാഗതം പറഞ്ഞു.
പുലാപ്പറ്റ: എം.എൻ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചെർപ്പുളശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങളോടുകൂടി ശനിയാഴ്ച തുടങ്ങും. 17 വേദികളിലായി നാല് നാൾ നീളുന്ന മത്സരങ്ങൾ തിങ്കളാഴ്ച രാവിലെ 10ന് കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്ത്രകുമാർ അധ്യക്ഷത വഹിക്കും.
അതേസമയം, കലോത്സവ ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പിയെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കലോത്സവ വേദിയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് കടമ്പഴിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.ടി. സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.