പത്തിരിപ്പാല: മണ്ണൂർ, അമ്പലപ്പാറ പഞ്ചായത്തുകളിലെ ചേറുമ്പാല, അപ്പക്കാട് പ്രദേശങ്ങളിൽ സ്വകാര്യവ്യക്തികളുടെ പറമ്പിൽ തീ പിടിച്ചു. അഞ്ചേക്കറിലേറെ പാഴ്പുല്ലും പനയും നിറഞ്ഞ പറമ്പാണ് കത്തിനശിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിനും തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കുമായിരുന്നു അഗ്നിബാധ.
തിങ്കളാഴ്ച പകൽ തീപിടിച്ച ചേറുമ്പാല പ്രദേശത്ത് നാലു വീടുകൾ ഉണ്ടായിരുന്നെങ്കിലും അഗ്നിശമന സേനയുടെ ഇടപെടൽ മൂലമാണ് രക്ഷിക്കാനായത്. രണ്ട് സംഭവത്തിലും മണിക്കൂറുകൾ നീണ്ട ശ്രമദാനത്തിലൂടെയാണ് തീയണച്ചത്.
പുലർച്ചെ നടന്ന സംഭവത്തിൽ കോങ്ങാട് അസി. സ്റ്റേഷൻ ഗ്രേഡ് ഓഫിസർ എ.കെ. ഗിരീഷ് കുമാറും പകൽ നടന്ന അഗ്നിബാധയിൽ അസി. സ്റ്റേഷൻ ഓഫിസർ സി. മനോജും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.