പത്തിരിപ്പാല (പാലക്കാട്): പഴയ ലക്കിടിയിൽ പേയിളകിയ നായുടെ കടിയേറ്റ് വിദ്യാർഥിയടക്കം അഞ്ചു പേർക്ക് പരിക്ക്. പഴയ ലക്കിടി ബംഗ്ലാപാതയിൽ അമ്പലത്ത് വീട്ടിൽ ഷമീറിന്റെ മകൻ സിനാൻ ഫർഷിദ് (10), വന്നേരി വീട്ടിൽ റസിയ, പൂച്ചിങ്ങൽ വീട്ടിൽ കമറുദ്ദീൻ (55) തെക്കുംചെറാട് സ്വദേശികളായ ഗിരിജ, അസ്ല പടിഞ്ഞാർക്കര എന്നിവരെയാണ് നായ് കടിച്ച് പരിക്കേൽപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വീട്ടിൽനിന്ന് പുറത്തേക്കിറങ്ങി വരുമ്പോഴാണത്രേ സിനാൻ ഫർഷിദിന് കടിയേറ്റത്. തലക്ക് സാരമായി കടിയേറ്റിട്ടുണ്ട്. പഴയലക്കിടി സീനിയർ ബേസിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
കടിയേറ്റവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് അവിടെ നിന്നും പാലക്കാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായെ നാട്ടുകാർ തല്ലിക്കൊന്നു. തെരുവ് നായ്ക്കളെ പിടികൂടാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് മുൻ ഗ്രാമ പഞ്ചായത്തംഗം പി.എ. ഷൗക്കത്തലി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.