തെങ്ങ് വീണ് തകർന്ന മണ്ണൂർ പന്തതൊടി കാരക്കാട് തത്തയുടെ വീട്
പത്തിരിപ്പാല: മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന 10 വയസ്സുകാരന് തലക്ക് പരിക്കേറ്റു. മണ്ണൂർ പന്തത്തൊടി കാരക്കാട് വീട്ടിൽ തത്തയും കുടുംബവും താമസിക്കുന്ന വീടാണ് തകർന്നത്. സംഭവസമയം നാലു കുട്ടികളടക്കം 10 പേർ വീട്ടിലുണ്ടായിരുന്നു. വിരുന്നെത്തിയ രണ്ടു കുട്ടികളിൽ ഒരാളായ നിഖിലിനാണ് തലക്ക് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സ തേടി.
അഖിലും നിഖിലും പുറത്ത് തിണ്ണയിൽ മൊബൈൽ ഫോൺ നോക്കി ഇരിക്കുകയായിരുന്നു. തലനാരിഴക്കാണ് മറ്റുള്ളവർ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിന്റെ പകുതി ഭാഗവും തകർന്നു. 50 വർഷം പഴക്കമുള്ള മൺചുമരിൽ നിർമിച്ച ഓടിട്ട വീടാണിത്. സംഭവമറിഞ്ഞ് പഞ്ചായത്തംഗങ്ങളായ ഹുസ്സൈൻ ഷെഫീക്ക്, സുനിത, എന്നിവർ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.