ഒ.​വി. സ്വാ​മി​നാ​ഥ​ൻ

പതിവ് തെറ്റിക്കാതെ നോമ്പെടുത്ത് ഒ.വി. സ്വാമിനാഥൻ

പത്തിരിപ്പാല: ഒട്ടേറെ തിരക്കിനിടയിലും പതിവ് തെറ്റാതെ മൂന്നാം തവണയും റമദാൻ വ്രതമെടുത്ത് മണ്ണൂർ പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ. മുസ്ലിം സുഹൃത് ബന്ധമാണ് നോമ്പെടുക്കാൻ ഏറെ പ്രചോദനമായതെന്ന് സ്വാമിനാഥൻ പറഞ്ഞു. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഒ.വി. സ്വാമിനാഥൻ ഇത്തവണ പഞ്ചായത്ത് ഉപാധ്യക്ഷനാണ്. പാർട്ടി പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ഇദ്ദേഹം ഏറെ തിരക്കിനിടയിലും പതിവ് തെറ്റാതെയാണ് ഇത്തവണയും വ്രതം എടുക്കുന്നത്.

വ്രതം എടുക്കുന്നതിലൂടെ മാനസികമായും ശാരീരികമായും കരുത്താർജിക്കുന്നുവെന്നും സ്വാമിനാഥൻ പറഞ്ഞു. പുലർച്ച പള്ളിയിൽനിന്നുള്ള ഖുർആൻ ശബ്ദം കേൾക്കുന്നതോടെ അത്താഴത്തിന് എണീക്കും. ഭാര്യയും അമ്മയും പിന്തുണ നൽകുന്നുണ്ട്. വൈകീട്ട് വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ ആയിരിക്കും നോമ്പുതുറ. കഴിഞ്ഞ വർഷത്തേക്കാൾ ചൂടിന്റെ കാഠിന്യം ഇത്തവണ ചെറിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും വ്രതം പൂർത്തീകരിക്കാൻ തന്നെയാണ് തീരുമാനം.

സി.പി.എം ഒറ്റപ്പാലം ഏരിയ കമ്മിറ്റിയംഗം, പി.കെ.എസ് ഏരിയ സെക്രടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. സാമൂഹികസേവന രംഗത്തും നിറസാന്നിധ്യമാണ് സ്വാമിനാഥൻ. 

Tags:    
News Summary - Ramadan fasting without breaking the routine OV Swaminathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.