പത്തിരിപ്പാല: ലക്കിടി ഒഴുകുപുരയ്ക്കൽ ഉണ്ണികൃഷ്ണെൻറ മകൻ രോഹിത് കുമാറിെൻറ (35) ജീവൻ രക്ഷിക്കാൻ സുമനസ്സുകൾ കനിയണം. മസ്തിഷ്ക ധമനി തകർന്നതിനെ തുടർന്ന് രക്തം കട്ടപിടിച്ച് ശരീരം തളർന്ന് ഗുരുതരാവസ്ഥയിൽ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ന്യൂറോ സർജൻ ഡോ. ജോർജ് കോശിയുടെ ചികിത്സയിൽ കഴിയുന്ന രോഹിതിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇനിയും രണ്ട് വലിയ ശസ്ത്രക്രിയ കൂടി നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. രോഹിത്തിെൻറ അച്ഛനും അമ്മയും വർഷങ്ങളായി ശരീരം തളർന്ന് കിടപ്പിലാണ്. ഭാര്യയും ഒരു വയസ്സ് മാത്രം പ്രായമായ കുട്ടിയും വൃദ്ധ രക്ഷിതാക്കളും അടങ്ങുന്ന കുടുംബത്തിെൻറ അത്താണി ആയിരുന്നു രോഹിത്ത്.
തുടർ ചികിത്സക്കും മറ്റുമായി അഞ്ച് ലക്ഷം രൂപയോളം ആവശ്യമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കുടുംബത്തിന് ഇത് താങ്ങാവുന്നതിനുമപ്പുറമാണ്.
ലക്കിടി - പേരൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം കുടുംബത്തെ സഹായിക്കാൻ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. സമിതി കൺവീനർ ഒ.പി. സന്ദീപ്, ഒ.കെ. മനോജ് കുമാർ (രോഹിതിെൻറ സഹോദരൻ) എന്നിവരുടെ പേരിൽ ലക്കിടി യൂനിയൻ ബാങ്കിൽ സംയുക്ത എസ്.ബി അക്കൗണ്ട് ആരംഭിച്ചു. Union Bank of India, A/c No. 714702010007616, IFSC UBIN0571474. ഫോൺ- 9947320921.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.