പത്തിരിപ്പാല: സേവന സന്നദ്ധതയും സത്യസന്ധതയുമാണ് മജീദിെൻറ മുഖമുദ്ര. ആക്രിക്കച്ചവടം ഉപജീവനമാക്കിയ മജീദിെൻറ നന്മ മനസ്സ് തിരിച്ചറിഞ്ഞ നാട്ടുകാർ അദ്ദേഹത്തെ ഗോൾഡൺ മജീദ് എന്നു വിളിക്കുന്നു. ജീവിത പ്രാരാബ്ധം തീർക്കാനുള്ള നെേട്ടാട്ടത്തിനിടയിലും നാട്ടുകാർക്ക് കൈത്താങ്ങാവുകയാണ് ഇൗ 45കാരൻ. മണ്ണൂർ കിഴക്കുംപുറം സ്വദേശിയായ മജീദ് സഹായം ആവശ്യപ്പെട്ട് വരുന്ന ഒരു ഫോൺ കോളിനോടും നോ പറയാറില്ല. കിണറിലകെപ്പട്ടവരെ രക്ഷിച്ചും മറ്റു സേവന പ്രവർത്തനങ്ങളിലും മജീദ് മേഖലയിൽ നിറസാന്നിധ്യമാണ്. ഒരുമാസം മുമ്പ് കിണറിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തും മുമ്പ് കിണറിലിറങ്ങി മജീദ് രക്ഷപ്പെടുത്തിയിരുന്നു. അന്ന് അഗ്നിരക്ഷ സേനയുടെ അഭിനന്ദനവും മജീദിന് ലഭിച്ചു. കിണറിനകത്ത് വീണ നിരവധി വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
വീടിനു മുകളിൽ വീണ മരം മുറിച്ചുമാറ്റാനും നാട്ടുകാർ മജീദിനെയാണ് ആശ്രയിക്കുക. കഴിഞ്ഞ ദിവസം 12 കോൽ താഴ്ചയുള്ള വെള്ളമുള്ള കിണറിൽപെട്ട നായെ രക്ഷപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. ഏത് ആഴമുള്ള കിണറും ഇറങ്ങി ശുചീകരിച്ച് നൽകും. പണം ചോദിച്ചു വാങ്ങാറില്ല. കിട്ടിയ തുക കൊണ്ട് തൃപ്തിപ്പെടും. നിരവധി വീടുകളിലെ കിണറുകൾ സൗജന്യമായി ശുചീകരിച്ചു നൽകിയിട്ടുണ്ട്. റോഡിൽ അപകടത്തിൽപെട്ട് ചത്തുകിടക്കുന്ന നായ്ക്കളെ ഒരു മടിയും കൂടാതെ കുഴിച്ചിടാനും മജിദ് തയാർ.
വർഷങ്ങൾക്ക് മുമ്പ് ആക്രി സാധനങ്ങൾക്കിടയിൽനിന്ന് കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചു നൽകിയതോടെ മജീദ് പിന്നീട് നാട്ടുകാർക്ക് 'ഗോൾഡൻ' മജീദായി. രാത്രിയും പകലും നിരവധി ഫോൺ കോളുകൾ മജീദിനെ തേടിയെത്താറുണ്ട്. എല്ലാം രക്ഷപ്പെടുത്താൻ വേണ്ടിയുള്ള കോളുകൾ. മഴക്കാലത്ത് മരം വീണ് കേടുപാടുകൾ സംഭവിച്ച വീടുകളിലെത്തി സൗജന്യമായി മരം വെട്ടിമാറ്റും.
ആക്രികച്ചവടത്തിലൂടെ ഉപജീവനത്തിനുള്ള വഴി തേടുേമ്പാഴും സാമൂഹിക സേവനം മുറുകെ പിടിച്ചാണ് മജീദിെൻറ ജീവിതയാത്ര. കാലപ്പഴക്കം ചെന്ന ഇരുചക്രവാഹനത്തിൽ നാട്ടുകാർ നൽകിയ ഒാമനപേരായ 'ഗോൾഡൻ മജീദ്' എന്ന് എഴുതി പിടിപ്പിച്ചാണ് സഞ്ചാരം. ഏത് ആപത്ഘട്ടങ്ങളിലും മജീദിെൻറ സേവനം ലഭ്യമാകും. മണ്ണൂർ പള്ളി പടിനടുപീടികക്കലിലാണ് താമസം. ഭാര്യ: നദീറ. മകൾ: നജിയ ഷെറിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.