പത്തിരിപ്പാല: നെല്ലളന്ന് മാസങ്ങൾ കഴിഞ്ഞും തുക ലഭിക്കാതായതോടെ കർഷകർ ദുരിതത്തിൽ. മങ്കര പഞ്ചായത്തിലെ മാങ്കുറുശ്ശി കാരാംകോട് പാടശേഖരത്തിലെ 68 കർഷകരാണ് പണം ലഭിക്കാത്തതിനാൽ ആഴ്ചകളായി വലയുന്നത്.
സെപ്റ്റംബറിൽ കൊയ്ത നെല്ല് ഒക്ടോബർ അവസാനത്തോടെയാണ് സെപ്ലെകോ സംഭരിച്ചത്.
നവംബർ മൂന്നിന് ലഭിച്ച രസീതുമായി ബാങ്കുകളെ സമീപിച്ചെങ്കിലും പണം എത്തിയിട്ടില്ലെന്ന് കാണിച്ച് നിരസിക്കുകയായിരുന്നു. കിലോക്ക് 27-48 രൂപ നിരക്കിലാണ് നെല്ല് സംഭരിച്ചത്.
പാടശേഖര സമിതി പ്രസിഡൻറ് കെ.പി. ചാമുണ്ണി സംഭരിച്ച 16.5 ടൺ നെല്ലിെൻറ വില ലഭിക്കാനുണ്ട്. പണം കിട്ടിയാേല രണ്ടാം വിളയുടെ പ്രവൃത്തികൾ നടത്താനാകൂ എന്ന് കർഷകർ പറയുന്നു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.