പത്തിരിപ്പാല: യാത്രാെചലവിന് പണമില്ലാതെ കായിക മത്സരത്തിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലായ മൂന്ന് വിദ്യാർഥികൾക്ക് അഡ്വ. ശാന്തകുമാരി എം.എൽ.എ തുണയായി. നവംബർ 21 മുതൽ 25 വരെ നേപ്പാളിലെ പൊക്കാറയിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ് ബേസ്ബാൾ ഗെയിംസിൽ പങ്കെടുക്കാൻ പത്തിരിപ്പാല സർക്കാർ കോളജിലെ കെ.ബി. രാഹുൽ കൃഷ്ണ, കെ. ആകാശ്, കെ.എസ്. സൂര്യപ്രകാശ് എന്നിവരാണ് അർഹത നേടിയിരുന്നത്. പക്ഷേ, നേപ്പാളിലെത്താനുള്ള സാമ്പത്തിക ചെലവ് യാത്ര അനിശ്ചിതത്വത്തിലാക്കി.
ഇതോടെ, കഴിഞ്ഞ ദിവസം സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ എം.എൽ.എ അഡ്വ. ശാന്തകുമാരിയോട് വിദ്യാർഥികൾ ഇക്കാര്യം അവതരിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് യാത്ര െചലവിനുള്ള തുകയുമായി എം.എൽ.എ എത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് എസ്. അനിത, വൈസ് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.വി. മേഴ്സി, സുനിത മുരളി, വാർഡ് അംഗം എ.എ. ശിഹാബ് എന്നിവരും സ്കൂളിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.