പത്തിരിപ്പാല: ലക്കിടി മംഗലത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. ലക്കിടിമംഗലം അനുശ്രീയിൽ അനുയോജിെൻറ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വിലപിടിപ്പുള്ള കാമറ, വസ്ത്രങ്ങൾ, മിക്സി, വാച്ച്, ഫിലിം പ്രൊജക്റ്റർ, രണ്ട് പവൻ സ്വർണനാണയം, 20,000 രൂപ എന്നിവ നഷ്ടമായി. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വ്യാഴാഴ്ച രാവിലെ വീട് പൂട്ടി പാലക്കാട്ടെ കുടുംബവീട്ടിൽ പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടിന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിെൻറ മുൻ വാതിലും അടുക്കള വാതിലും പൂട്ട് കുത്തിപൊളിച്ചാണ് അകത്ത് കടന്ന് മോഷണം നടത്തിയത്. വാതിലിെൻറ പിടി സമീപത്തുനിന്ന് കണ്ടെത്തി. ഒറ്റപ്പാലം പൊലീസും ഷൊർണൂരിൽനിന്ന് ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധിച്ചു.
കനാൽ വക്കിലൂടെ നൂറ് മീറ്റർ ഓടിയ പൊലീസ് നായ പ്രധാന റോഡിലെത്തിയ ശേഷം നിന്നു. ഒരാഴ്ച മുമ്പും ലക്കിടി കൂട്ടുപാതയിൽ സമീപത്ത് സമാനരീതിയിൽ മോഷണം നടന്നിരുന്നു. സംസ്ഥാന പാതക്കരികിൽ അടുത്തടുത്തായി രണ്ട് മോഷണം നടന്നിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.