പത്തിരിപ്പാല: വീട് കുത്തിത്തുറന്ന് ബെഡ് റൂമിൽ കിടന്നുറങ്ങുകയായിരുന്ന അധ്യാപികയുടെ താലിമാല കവർന്നു.ലക്കിടിമംഗലം പട്ടിപറമ്പിൽ ഗംഗാധരെൻറ വീട്ടിലാണ് കവർച്ച നടന്നത്. ഇദ്ദേഹത്തിെൻറ മരുമകളും പത്തിരിപ്പാലയിൽ സ്വകാര്യ സ്കൂളിലെ അധ്യാപികയുമായ ദിവ്യയുടെ രണ്ടു പവൻ വരുന്ന താലിമാലയാണ് മോഷ്ടാവ് കവർന്നത്.
ബുധനാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. വീടിെൻറ പിൻവാതിലിെൻറ ബോൾട്ട് തകർത്ത ശേഷം അകത്ത് കയറിയാണ് കവർച്ച.കഴുത്തിൽനിന്ന് മാല കവർന്നതോടെ അധ്യാപിക നിലവിളിക്കുകയും ലൈറ്റ് തെളിയിക്കുകയും ചെയ്തതോടെ സ്വർണമാലയുമായി മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മാലയുടെ ലോക്കറ്റ് താഴെനിന്ന് ലഭിച്ചു.
കമ്പിപ്പാര ഉപയോഗിച്ച് ജനൽ കമ്പി വളച്ച് അകത്ത് കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പിൻവാതിലിെൻറ കുറ്റി തകർത്ത് അകത്ത് കയറിയത്. വീട്ടുടമ നൽകിയ പരാതിയെ തുടർന്ന് ഒറ്റപ്പാലം പൊലീസെത്തി അന്വേഷണം തുടങ്ങി. ലക്കിടി മേഖലയിൽ മോഷണം വ്യാപകമായതോടെ നാട്ടുകാർ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.