പട്ടാമ്പി: വായനാദിനത്തിൽ ഒന്നാം ക്ലാസുകാരുടെ വീട് വിദ്യാലയമാക്കിയിരിക്കുകയാണ് അമ്മന്നൂർ എ.എൽ.പി സ്കൂൾ അധ്യാപിക ഫാത്തിമത്ത് സുഹറ.
ചെലവു കുറഞ്ഞ രീതിയിൽ ബ്ലാക്ക് ബോർഡ് തയാറാക്കി വൈവിധ്യമേറിയ നിരവധി പ്രവർത്തനങ്ങൾക്കാണ് ഈ ഒന്നാം ക്ലാസധ്യാപിക വഴി തുറന്നത്. ചിത്രവായന നടത്തുന്നതിനായി വീട്ടിലെ മറ്റംഗങ്ങൾ ബോർഡിൽ ചിത്രങ്ങൾ വരച്ചു നൽകുന്നു, കുട്ടികൾ ചിത്രവായന നടത്തുന്നു.
കുട്ടികൾക്കാവശ്യമായ വർക്ക് ഷീറ്റും വിഡിയോകളും ടീച്ചർ തന്നെ തയാറാക്കുന്നതിനാൽ മികച്ച രീതിയിൽ കുട്ടികളേയും രക്ഷിതാക്കളേയും ചേർത്തു നിർത്താനും കഴിയുന്നു.
പാലക്കാട് ഡയറ്റിെൻറ കീഴിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടർച്ചയായി പ്രവർത്തനങ്ങൾ തയാറാക്കി ക്രോഡീകരിക്കുന്ന കൂട്ടായ്മ ക്ലാസിെൻറ റിസോർസ് ഗ്രൂപ്പായ ഇൻറർ ബെല്ലിലെ അംഗമാണ് ഫാത്തിമത്ത് സുഹറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.