മു​ഹ​മ്മ​ദ് ഷാ​ഹി​ൻ,  ഷാ​ഹു​ൽ ഹ​മീ​ദ്

എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

പ​ട്ടാ​മ്പി: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ല​ഹ​രി​ക്ക​ട​ത്തും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​ന് പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ​ട്ടാ​മ്പി മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ​ട്ടാ​മ്പി ബൈ​പ്പാ​സി​ന് സ​മീ​പ​ത്തു​നി​ന്ന് കി​ഴാ​യൂ​ർ കു​ള​മ്പി​ല്‍ വീ​ട് മു​ഹ​മ്മ​ദ് ഷ​ഹി​ന്‍ (23), പ​ട്ടാ​മ്പി വേ​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍ വീ​ട് ഷാ​ഹു​ല്‍ ഹ​മീ​ദ് (23) എ​ന്നി​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 2.61 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

ര​ണ്ടു മാ​സ​ത്തി​നി​ടെ 50ല​ധി​കം ല​ഹ​രി കേ​സു​ക​ൾ പ​ട്ടാ​മ്പി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ഇ​ത്ത​ര​ത്തി​ലു​ള്ള കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ഷൊ​ർ​ണൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. മ​നോ​ജ്‌ കു​മാ​ർ, പ​ട്ടാ​മ്പി ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ. പ​ത്മ​രാ​ജ​ൻ, എ​സ്.​ഐ​മാ​രാ​യ കെ. ​മ​ണി​ക​ണ്ഠ​ൻ, കെ.​പി. മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Two people were arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.