പെ​രു​വെ​മ്പ് ഇ​ല്ലി​യം​കാ​ട്ടി​ൽ പ്ലാ​സ്​​റ്റി​ക്​ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ

പെരുവെമ്പിൽ പ്ലാസ്​റ്റിക്​ സംഭരണകേന്ദ്രം; പൂർണമായി കത്തിനശിച്ചു

പെ​രു​വെ​മ്പ്: പെ​രു​വ​മ്പ് ഇ​ല്ലി​യ​ങ്കാ​ട് പ്ലാ​സ്​​റ്റി​ക് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തീ​പി​ടി​ത്ത​ത്തി​ൽ സം​ഭ​ര​ണ​കേ​ന്ദ്രം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

പെ​രു​വെ​മ്പ് ഇ​ല്ലി​യ​ങ്കാ​ട്ടി​ൽ പാ​ല​ക്കാ​ട്-​പു​തു​ന​ഗ​രം പ്ര​ധാ​ന റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ തീ ​പ​ട​ർ​ന്ന​ത്. ചി​റ്റൂ​ർ, കൊ​ല്ല​ങ്കോ​ട് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ മൂ​ന്ന് യൂ​നി​റ്റു​ക​ൾ നാ​ല​ര മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് രാ​ത്രി എ​േ​ട്ടാ​ടെ തീ​യ​ണ​ക്കാ​നാ​യ​ത്.

ഫാ​ക്ട​റി​ക്ക് സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ൽ​നി​ന്ന്​ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ഇ​ല്ലി​യ​ങ്കാ​ട് സ്വ​ദേ​ശി സു​ൽ​ത്താ​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. വെ​ൽ​ഡി​ങ്ങി​നി​ടെ പ്ലാ​സ്​​റ്റി​ക്കി​ലേ​ക്ക്​ തീ ​പ​ട​ർ​ന്ന​താ​ണെ​ന്നാ​ണ്​ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്ത്​ ഉ​ണ​ങ്ങി​യ പു​ല്ലു​ള്ള​തി​നാ​ൽ ഇ​വി​ടെ നി​ന്നാ​ണോ തീ ​പ​ട​ർ​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സം​ഭ​രി​ക്കു​ന്ന പ്ലാ​സ്​​റ്റി​ക്, പേ​പ്പ​ർ മാ​ലി​ന്യം വേ​ർ​തി​രി​ച്ച്​ സം​സ്​​ക​രി​ക്കാ​നെ​ത്തി​ക്കു​ന്ന ക​മ്പ​നി​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് സ്ത്രീ​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​മ്പ​നി​യി​ലെ വാ​ഹ​ന​ങ്ങ​ളും മ​റ്റും നാ​ട്ടു​കാ​ർ മാ​റ്റി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

കേ​ന്ദ്രം അ​ന​ധി​കൃ​ത​മാ​യാ​ണ്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഹം​സ​ത്ത് പ​റ​ഞ്ഞു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച്​ നി​ർ​മി​ച്ച സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന്​ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നു​ള്ള പ​ഞ്ചാ​യ​ത്തി​െൻറ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​മെ​ന്നും പ്ര​സി​ഡ​ൻ​റ്​​ പ​റ​ഞ്ഞു.

അ​ഗ്നി​ബാ​ധ​യെ തു​ട​ർ​ന്ന്​ പ്ര​ദേ​ശ​ത്ത്​ രൂ​ക്ഷ​ഗ​ന്ധ​മു​ള്ള പു​ക പ​ട​ർ​ന്ന​തോ​ടെ സ​മീ​പ​വാ​സി​ക​ളി​ൽ പ​ല​ർ​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി. പാ​ല​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ ടി. ​രാ​ധാ​കൃ​ഷ്ണ​ൻ, പെ​രു​വെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഹം​സ​ത്ത്, പു​തു​ന​ഗ​രം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ദം​ഖാ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ആശങ്കയുടെ മണിക്കൂറുകൾ

പെ​രു​വെ​മ്പ്: നാ​ട്ടി​ലാ​കെ പ്ലാ​സ്​​റ്റി​ക്​ ക​ത്തി​യ വി​ഷ​പ്പു​ക പ​ട​ർ​ന്ന​തു മു​ത​ൽ ആ​ശ​ങ്ക​യു​ടെ മ​ണി​ക്കൂ​റു​ക​ളാ​ണ് പെ​രു​വെ​മ്പി​ൽ ക​ട​ന്നു​പോ​യ​ത്. ഉ​യ​ർ​ന്നു പൊ​ങ്ങി​യ തീ​നാ​ള​ങ്ങ​ൾ​ക്കൊ​പ്പം ക​റു​ത്ത്​ രൂ​ക്ഷ​ഗ​ന്ധ​മു​ള്ള പു​ക​യും പ​രി​സ​ര​ത്തേ​ക്ക്​ വ്യാ​പി​ച്ച​തോ​ടെ പ​രി​സ​ര​വാ​സി​ക​ളി​ൽ പ​ല​ർ​ക്കും ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി. അ​ഗ്​​നി​ര​ക്ഷ സേ​ന​യും പൊ​ലീ​സും സ​മീ​പ​വാ​സി​ക​െ​ള ഇ​വി​ടെ നി​ന്ന്​ മാ​റ്റു​ക​യാ​യി​രു​ന്നു. പ്ലാ​സ്​​റ്റി​ക്​ കൂ​ന​ക​ളി​ലേ​ക്ക്​ പ​ട​ർ​ന്ന്​ ആ​ളി​യ തീ​യ​ണ​ക്കാ​ൻ ചി​റ്റൂ​ർ, കൊ​ല്ല​ങ്കോ​ട് അ​ഗ്​​നി​ര​​ക്ഷ സേ​ന​യു​ടെ മൂ​ന്ന് യൂ​നി​റ്റു​ക​ൾ നാ​ല​ര മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ക്കേ​ണ്ടി​വ​ന്നു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് സം​ഭ​ര​ണ കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് അ​ഗ്​​നി​​ര​ക്ഷ സേ​ന അ​ക​ത്ത് ക​ട​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ കേ​​ന്ദ്ര​ത്തി​ൽ ഭൂ​രി​ഭാ​ഗം ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. കോ​വി​ഡി​ൽ ജീ​വ​ന​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ സ്ഥാ​പ​ന​ത്തി​െൻറ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ച​താ​ണ്​ പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​മ​ട​ക്കം കു​ന്നു​കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന്​ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ്ലാ​സ്​​റ്റി​ക്​ ഉ​ണ്ടാ​യ​താ​ണ് അ​ഗ്​​നി​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ വൈ​കി​യ​തെ​ന്ന് ചി​റ്റൂ​ർ അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ സ​ത്യ​പ്ര​കാ​ശ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Plastic Storage at Peruvemba Completely burned out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.