മഴ; പൊടി വിത ഒഴിവാക്കി വിത്ത് വിതച്ച് കർഷകർ

പുതുനഗരം: മഴ തുടരുന്നതോടെ ഒന്നാം വിള നെൽകൃഷിയിൽ പൊടിവിത ഒഴിവാക്കി നടീലിനൊരുങ്ങി കർഷകർ. വിഷു കഴിഞ്ഞതോടെ കാലിവളവും ചാരവും ഉഴുത് തയാറാക്കിയ പാടങ്ങളിൽ മഴവെള്ളം കെട്ടിയതോടെ പൊടിവിത താളം തെറ്റിയതായി കർഷകർ പറഞ്ഞു. പൊടിവിത പ്രതീക്ഷയിൽ പച്ചില വളച്ചെടികൾ വിതക്കാത്ത കർഷകരും ഇതോടെ പ്രയാസത്തിലായി.

വിത്തുവിതക്കുന്നതോടെ നെൽച്ചെടികൾക്ക് പ്രതിരോധശേഷി കുറവിനൊപ്പം കള പറിക്കാൻ കൂടുതൽ പണച്ചിലവുമുണ്ടാകുമെന്ന് വടവന്നൂർ മേനങ്കത്തിലെ കർഷകനായ അബു പറഞ്ഞു. ബഹുഭൂരിപക്ഷം കർഷകരും ഞാറ്റടി തയാറാക്കി പറിച്ചു നടീലിലേക്ക് നീങ്ങാൻ തയാറെടുക്കുകയാണ്. ഇത് നടീലിന് തൊഴിലാളിക്ഷാമം നേരിടാനും അതിഥി തൊഴിലാളികളെ വീണ്ടും ആശ്രയിക്കേണ്ട സ്ഥിതിയും വരുമെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. നെല്ല് സംഭരിച്ചതി‍െൻറ തുക ലഭിക്കാത്തതിനാൽ മിക്ക കർഷകരും വായ്പയെടുത്താണ് ഒന്നാം വിളയിറക്കാൻ നെൽപാടങ്ങൾ തയാറാക്കുന്നത്.

Tags:    
News Summary - rain; Farmers sow seeds without dust sowing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.