കേന്ദ്ര കാലാവസ്ഥ വകുപ്പിൽ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുലാമഴ ലഭിച്ച വർഷമാണ് 2021. ഇതുവരെ 833.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസംകൊണ്ടുതന്നെ ഇത്തവണ സർവകാല റെക്കോഡ് മറികടന്നുവെന്ന് കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഇൗ വർഷം തുലാമഴയുടെ റെക്കോഡ് ലഭ്യത രേഖപ്പെടുത്തി. വരുംദിവസങ്ങളിലും ജില്ലയുടെ മലയോര മേഖലകളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. ഇത് കണക്കിലെടുത്ത് വെള്ളിയാഴ്ച വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ മലയോര മേഖലകളിൽ ഇതിനിടെ തന്നെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.