പാലക്കാട്: ബാലികയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന ഒന്നാംപ്രതി ആനകട്ടി കോട്ടത്തറ ഇന്ദുജക്ക് (24) 20 വർഷം തടവും 45,000 രൂപ പിഴയും അതിജീവിതയെ പീഡിപ്പിച്ച രണ്ടാംപ്രതി അഗളി ഭൂതിവഴി, മനീഷ് എന്ന രാജേഷിന് (31) 10 വർഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒന്നാംപ്രതി അഞ്ചുമാസം അധികം തടവും രണ്ടാംപ്രതി മൂന്നുമാസം അധിക കഠിനതടവും അനുഭവിക്കണം. 2018 മേയ് 19നാണ് സംഭവം.
ഷോളയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്.ഐ. രാജേഷ് അയോടനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ സഹായിക്കാനായി ടീം രൂപവത്കരിച്ചിരുന്നു. എസ്.ഐമാരായ അശോകൻ, ഷാജഹാൻ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രിൻസ്, ഗോപകുമാർ, ബീന എന്നിവരായിരുന്നു ടീമംഗങ്ങൾ. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. ഷോളയൂർ പൊലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് കുമാർ, ഷാജി, ലൈസൻ ഓഫിസറായ എ.എസ്.ഐ സതി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പാലക്കാട്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചുള്ളിമട റഹ്മാനെ (51) ആണ് വിവിധ വകുപ്പുകൾ പ്രകാരം ഫസ്റ്റ് അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി ആർ. വിനായക റാവു ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതക്ക് നൽകണം. 2017 ഏപ്രിൽ-മേയ് മാസത്തിലാണ് സംഭവം. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ ആർ. ഹരിപ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. സുബ്രഹ്മണ്യൻ, വി.എൻ. ഷീജ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.