ക​ഞ്ഞി​കു​ടി മു​ട്ടു​മോ?; താ​ലൂ​ക്കി​ൽ റേ​ഷ​ൻ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

പാ​ല​ക്കാ​ട്: എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണി​ൽ​നി​ന്ന് ക​ട​ക​ളി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ താ​ലൂ​ക്കി​ൽ റേ​ഷ​ൻ​വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ഓ​രോ മാ​സ​വും 15ന് ​മു​മ്പാ​യി ക​ട​ക​ളി​ലേ​ക്കു​ള്ള റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. മൂ​ന്ന് മാ​സ​മാ​യി ഇത് താ​ളം​തെ​റ്റി​യ നി​ല​യി​ലാ​ണ്. നി​ര​ന്ത​രം പ​രാ​തി​ക​ളു​യ​ർ​ന്നി​ട്ടും എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന് സ​മ​യ​ബ​ന്ധി​ത​മാ​യി അ​രി വി​ത​ര​ണം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ത​യ​റാ​കു​ന്നി​ല്ല. ഒ​ക്ടോ​ബ​റി​ലെ വി​ത​ര​ണം 25നു​ശേ​ഷ​മാ​ണ് പ​ലി​യി​ട​ത്തും പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചി​ല​യി​ട​ത്ത് പി.​എം.​ജി.​കെ.​എ.​വൈ ഭ​ക്ഷ്യ​ധാ​ന്യം ഒ​ക്ടോ​ബ​ർ 31നും ​വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ട​ല്ല. ഒ​ക്ടോ​ബ​റി​ലെ പി.​എം.​ജി.​കെ.​എ.​വൈ വി​ഹി​തം ന​വം​ബ​ർ 15 വ​രെ നീ​ട്ടി​യ​ത് ഏ​റെ ആ​ശ്വാ​സ​മാ​യി.

അ​തേ​സ​മ​യം, എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണി​ൽ​നി​ന്ന് തൂ​ക്കം നോ​ക്കാ​തെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​ക്കു​ന്ന​ത‍ാ​യി ക​ട​യു​ട​മ​ക​ൾ​ക്ക് പ​രാ​തി​യു​ണ്ട്.

ഭ​ക്ഷ്യ​ധാ​ന്യം തൂ​ക്കം നോ​ക്കാ​ൻ ക്വി​ൻ​റ​ലി​ന് മൂ​ന്നു രൂ​പ സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ട്. താ​ലൂ​ക്കി​ൽ 164 ക​ട​ക​ളി​ലാ​യി എ​ട്ട് ല​ക്ഷ​ത്തോ​ളം കാ​ർ​ഡു​ട​മ​ക​ളാ​ണു​ള്ള​ത്.

ക​ട​ക​ളി​ൽ പ​ച്ച​രി മാ​ത്രം

റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന വി​ഭാ​ഗം കാ​ർ​ഡു​ട​മ​ക​ൾ​ക്ക് അ​നു​വ​ദി​ച്ച വി​ഹി​ത​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും പ​ച്ച​രി​യാ​യ​തോ​ടെ ക​ട​ക​ളി​ൽ വാ​ക്കേ​റ്റം പ​തി​വാ​യി. ഓ​പ​ൺ മാ​ർ​ക്ക​റ്റി​ൽ അ​രി വി​ല ഉ​യ​ർ​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ റേ​ഷ​ന​രി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​ന് പു​ഴു​ങ്ങ​ല്ല​രി​യാ​ണ് പ്രി​യം. പി.​എം.​ജി.​കെ.​എ.​വൈ​യി​ൽ 80 ശ​ത​മാ​ന​വും പ​ച്ച​രി​യാ​ണ് ന​ൽ​കു​ന്ന​ത്. ഗോ​ത​മ്പ് വി​ഹി​ത​വും വെ​ട്ടി​ക്കു​റ​ച്ചു. ഇ​ത്ര​യ​ധി​കം പ​ച്ച​രി വാ​ങ്ങാ​ൻ കാ​ർ​ഡു​ട​മ​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. അ​രി മാ​റ്റി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ഡു​ട​മ​ക​ളും വ്യാ​പാ​രി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റം പ​തി​വാ​ണ്.

സം​ഭ​വ​ത്തി​ൽ ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ൻ​റ് വി. ​അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​ദാ​സ് വേ​ലി​ക്കാ​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം. ​മ​ഹേ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ, രാ​മ​ച​ന്ദ്ര​ൻ പ​ട്ടാ​മ്പി, വി​ഷ്ണു​ദേ​വ​ൻ, കെ. ​ശി​വ​ദാ​സ്, കാ​സിം ക​ണ്ണാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Ration distribution issue palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.