പാലക്കാട്: എസ്.ഡി.പി.െഎ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് വംശീയാധിക്ഷേപം നടത്തുകയും മർദിക്കുകയും ചെയ്തെന്ന ആരോപണത്തിൽ പാലക്കാട് നോർത്ത് എസ്.െഎയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് എസ്.ഡി.പി.െഎ ജില്ല കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. കസ്റ്റഡിയിലെടുത്ത മുഹമ്മദ് ബിലാലിനെയും അബ്ദുറഹ്മാനെയും വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇതിൽ അധികൃതർ നടപടി വൈകിപ്പിക്കുകയാണ്.
പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്യുന്നതെന്നും എസ്.ഡി.പി.െഎ ജില്ല ജനറൽ സെക്രട്ടറി കെ.ടി. അലവി പറഞ്ഞു. ജില്ല കമ്മിറ്റി അംഗം റഷീദ് പുതുനഗരം, ജില്ല കമ്മിറ്റി അംഗം മനാഫ് പത്തിരിപ്പാല എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.