പാലക്കാട്: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നാലു മുതൽ യാത്ര തീരുന്നതുവരെ പാലക്കാട് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
തൃശൂർ, വടക്കഞ്ചേരി ഭാഗത്തുനിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും വൈകീട്ട് നാലു മുതൽ കണ്ണന്നൂർ -തിരുനെല്ലായി വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചും പോകണം.
ചിറ്റൂർ വണ്ടിത്താവളം ഭാഗത്തുനിന്ന് വരുന്ന ബസുകളും മറ്റ് വാഹനങ്ങളും കാടാംങ്കോട് -ചന്ദ്രനഗർ -കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകണം.
കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒലവക്കോട് ബൈപാസ് -മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകണം.
വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാൻപാറ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ചന്ദ്രനഗർ -കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകണം.
ടൗൺ സർവിസ് നടത്തുന്ന എല്ലാ ടൗൺ ബസുകളും ഒലവക്കോട് ബൈപാസ് -മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകണം.
കോട്ടായി, പൂടൂർ, പെരിങ്ങോട്ടുകുറിശ്ശി ഭാഗങ്ങളിൽനിന്ന് വരുന്ന എല്ലാ ബസുകളും ടൗൺ ബസ് സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരിച്ചുപോകണം.
കൊടുവായൂർ, യാക്കര ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടുന്തുരുത്തി പാലം ഹൈവേ വഴി കൽമണ്ഡപം വഴി സ്റ്റേഡിയത്തിലേക്ക് വന്ന് തിരികെ അതുവഴി തന്നെ പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.