ആലത്തൂർ: ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി ആറര പവൻ സ്വർണാഭരണം കവർന്നതായി പരാതി. ചിറ്റിലഞ്ചേരി കോന്നല്ലൂർ സ്വദേശി അനിതയുടെ കഴുത്തിലണിഞ്ഞിരുന്ന രണ്ട് മാല, കൈയിലെ ബ്രേസ്ലെറ്റ് എന്നീ ആഭരണങ്ങൾ നഷ്ടമായതായി ആലത്തൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. വീടിെൻറ പിൻവാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. പിടിവലിക്കിടയിൽ ആളെ കണ്ടതായും തിരിച്ചറിയാനാവുമെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ കല്ലത്താണി ഭാഗത്തും ചില വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.