പട്ടാമ്പി: തുടർച്ചയായി അഞ്ചുപേർ മരിച്ച കൊപ്പം അഭയം അനാഥ-അഗതി മന്ദിരത്തിൽ 23 അന്തേവാസികളെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കി. രോഗലക്ഷണങ്ങൾ കണ്ടെത്തിയ മൂന്നുപേരെ ഹോം ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. സിദ്ദീഖ്, ഡോ. വി.സി. ഗീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മൂന്നു ദിവസങ്ങളിലായി അഞ്ച് അന്തേവാസികൾ ഇവിടെ മരിച്ചിരുന്നു. ഇതിൽ ഒരാൾ കോവിഡ് ബാധിതനായിരുന്നു എന്നത് ആശങ്കക്കിടയാക്കി. കഴിഞ്ഞ ദിവസത്തെ കോവിഡ് പരിശോധനയിൽ 27 പേരിൽ രോഗം കണ്ടെത്തുകയും ചെയ്തു. ഇവരെ മാങ്ങോട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ പ്രദേശം അണുമുക്തമാക്കിയാണ് കൂടുതൽ പരിശോധന നടത്തിയത്. വയോധികരും അഗതികളുമായി 66 അന്തേവാസികളാണ് അഭയത്തിലുള്ളത്. പരിശോധന ഫലം ലഭിച്ചാൽ അനുബന്ധ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.