കൂറ്റനാട്: മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ ബാലികയുടെ കൈയിലൂടെ ബസ് കയറി. തൃത്താലയില്‍ താമസിക്കുന്ന ഫാത്തിമ നൗഹക്കാണ് (എട്ട്) പരിക്കേറ്റത്.
കൂറ്റനാട് പട്ടാമ്പി റോഡിൽ ദേവലോകം ബാറിന് മുൻ വശത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന പെട്ടി ഓട്ടോറിക്ഷയിൽ തട്ടി മുത്തശ്ശിയും പെൺകുട്ടിയും റോഡിൽ വീഴുകയായിരുന്നു. ഈ സമയം പട്ടാമ്പി ഭാഗത്ത് നിന്നും വന്ന ബസ് പെൺകുട്ടിയുടെ ഇടത് കൈക്ക് മുകളിലൂടെ കയറി.
കൈക്ക് മുകളിൽ കയറി നിന്ന ബസ് പിന്നോട്ടെടുത്ത ശേഷം പരിക്കേറ്റ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുത്തശ്ശിക്കും അപകടത്തിൽ പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.