പാലക്കാട്: നഗരത്തിൽ കണ്ണടച്ച് കാമറകൾ. നഗരസുരക്ഷ മുന്നിൽ കണ്ട് സ്ഥാപിച്ച കാമറകളിൽ ഭൂരിഭാഗവും പണിമുടക്കിയിട്ട് നാളേറെയായി. താണാവ് മുതൽ കൽമണ്ഡപം വരെ സ്ഥാപിച്ച സി.സി.ടി.വികളിൽ പലതും കേടുവന്നു. ഒലവക്കോട് ജങ്ഷനിൽ നാലെണ്ണത്തിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
2019ൽ ബി.ജെ.പി നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ കൊച്ചിൻ ഷിപ്യാർഡിെൻറ സഹായത്തോടെ 55 ഇടങ്ങളിൽ 177 സി.സി.ടി.വികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2020ൽ ഒലവക്കോട്, സായി ജങ്ഷനുകളിൽ ഉദ്ഘാടനങ്ങളും നടന്നു. രണ്ടുവർഷം പിന്നിടുമ്പോൾ പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. ഒരേസമയം വിവിധ സ്ഥലങ്ങളിലെ സംഭവങ്ങളെക്കുറിച്ചറിയാൻ ടൗൺ സൗത്ത് സ്റ്റേഷനിലെ പൊലീസ് കൺട്രോൾ റൂമിലാകും കാമറകളുടെ നിരീക്ഷണ സംവിധാനം ഒരുക്കുകയെന്ന് പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. ഇതുപ്രകാരം സംവിധാനമുണ്ടെങ്കിലും കാമറകൾ കണ്ണ് തുറക്കാതെ എന്ത് ചെയ്യാനെന്ന് അധികൃതർ ചോദിക്കുന്നു. ഇതോടെ പലപ്പോഴും കുറ്റകൃത്യങ്ങൾക്ക് തുമ്പുണ്ടാക്കാൻ പൊലീസ് സ്വകാര്യ സ്ഥാപനങ്ങളുടെ സി.സി.ടി.വികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.