ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ലാ​യ അ​ക​ലൂ​ർ അ​വി​ഞ്ഞി​യി​ൽ നെ​ൽ​പാ​ടം

കനാൽ വെള്ളമെത്തിയില്ല; അകലൂരിൽ 100 ഏക്കർ കൃഷി ഉണക്കുഭീഷണിയിൽ

പഴയ ലക്കിടി: കനാൽ വെള്ളമെത്താത്തതിനാൽ അകലൂർ അവിഞ്ഞിയിൽ പാടശേഖരത്തിലെ 100 ഏക്കർ നെൽകൃഷി ഉണക്കുഭീഷണിയിൽ. ഒരു മാസം പ്രായമായ നെല്ല് കൃഷി ചെയ്ത പാടമാണ് വീണ്ടുകീറി കിടക്കുന്നത്. ഒരാഴ്ചക്കകം വെള്ളം ലഭിച്ചില്ലെങ്കിൽ 100 ഏക്കർ കൃഷി പൂർണമായി ഉണങ്ങിനശിക്കും. മേഖലയിലെ കൃഷി കനാൽ ജലത്തെ ആശ്രയിച്ചാണ്. രണ്ടു തവണ വെള്ളമെത്തേണ്ട സമയമായിട്ടും ഒരു തവണപോലും എത്തിയിട്ടില്ല.

സബ് കനാലുകളുടെ ശുചീകരണം പൂർത്തീകരിക്കാത്തതിനെ തുടർന്നാണ് വെള്ളം വിടാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതേ പാടശേഖരങ്ങിൽ 50 ഏക്കറോളം വരുന്ന നെൽപാടത്ത് കൃഷിയിറക്കാനുമുണ്ട്. വെള്ളമില്ലാത്തതിനെ തുടർന്ന് ഞാറ്റടി വലിച്ച് കൃഷിയിറക്കാനാകാതെ കിടപ്പാണ്. 28 ദിവസത്തിനകം പറിച്ച് നടേണ്ടതുണ്ട്. എന്നാൽ 35 ദിവസമായി ഞാർ മൂപ്പെത്തി നിൽക്കുകയാണ്. കർഷകരായ എ. ശശീധരൻ, പ്രദീപ് കുമാർ, എ. മോഹനൻ, പ്രമോദ്, എ. ഗോപിദാസൻ, എം. ഉണ്ണികൃഷ്ണൻ, കെ. മോഹനൻ, എം. ചന്ദ്രൻ, ഗോപാലൻ, കെ. മോഹൻദാസ് തുടങ്ങിയവരുടെ കൃഷികളാണ് കട്ട കീറി ഉണക്കുഭീഷണിയിലായത്.

Tags:    
News Summary - The canal did not reach water; 100 acres of agriculture in Akalur under threat of drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.