വണ്ടാഴി: കുന്നിൻചരുവിലെ സ്വകാര്യ റോഡിലേക്ക് മണ്ണൊലിപ്പ് തടയാൻ നിർമിച്ച സംരക്ഷണ ഭിത്തി പൊളിച്ചു നീക്കിയതായി പരാതി. വണ്ടാഴി നമ്പർ രണ്ട് വില്ലേജിലെ തണ്ടലോട് ഭാഗത്താണ് കുന്നിൻ മുകളിലെ വീട്ടുകാർ ഉപയോഗിക്കുന്ന സ്വകാര്യ റോഡിനോട് ചേർന്ന് മണ്ണൊലിപ്പ് തടയാൻ 50 വർഷങ്ങൾക്കു മുമ്പ് നിർമിച്ച ഭിത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.
കുന്നിൻമുകളിൽനിന്ന് താഴത്തെ റോഡിലേക്ക് വർഷകാലത്ത് മണ്ണും ചളിയും കുത്തിയൊലിച്ച് വാഹന സഞ്ചാരവും കാൽനട യാത്രയും ദുസ്സഹമായതിനെ തുടർന്നാണ് നൂറു മീറ്ററോളം ദൂരത്തിൽ സംരക്ഷണഭിത്തി നിർമിച്ചത്. വർഷകാലത്ത് വലിയതോതിൽ മണ്ണിടിച്ചിലിന് വഴിയൊരുക്കുമെന്നും സംരക്ഷണഭിത്തി പുനർനിർമിക്കണമെന്നും കാണിച്ച് പ്രദേശവാസികൾ മംഗലം ഡാം പൊലീസിനും പാലക്കാട് ആർ.ഡി.ഒ, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.