പാലക്കാട്: ഇടവേളക്ക് ശേഷം ജില്ലയിൽ മഴ വീണ്ടും കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്കും തമിഴ്നാടിനും മുകളികളായി ഉയർന്ന ലെവലിൽ ചക്രവാതചുഴി രൂപപ്പെടുന്നതിന്റെ ഫലമായി ആഗസ്റ്റ് 14 വരെ കേരളത്തിലെ മലയോര മേഖലയിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിൽ കൂടുതൽ മഴ ലഭിക്കുന്ന ശക്തമായ മഴക്കാണ് സാധ്യത. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത വേണ്ടി വരും. നിലവിലെ സൂചന പ്രകാരം ആഗസ്റ്റ് 12, 13 തീയതികളിൽ കൂടുതൽ മഴക്കും സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ 11നും 13നും ഓറഞ്ച് അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ളത്. ജില്ലയുടെ മലയോരമേഖലകളിൽ ഇന്നലെ രാവിലെ മുതൽതന്നെ ചെറിയ രീതിയിൽ മഴ പെയ്തിരുന്നു.
കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഇന്നലെ പാലക്കാട് നഗരത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് -20.9 മി.മീ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് തൃശൂർ വെള്ളാനിക്കരയിലാണ് -26.1 മി.മീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.