വാളയാർ: കഞ്ചിക്കോടിന് സമീപം മായപള്ളത്ത് വിഷമദ്യ ദുരന്തമെന്ന് സൂചന. ഇവിടെ വ്യാജമദ്യം കഴിച്ച മൂന്ന് പേർ മരിച്ചു. മായംപള്ളം ആദിവാസി േകാളനിയിലെ മുരുകൻ (71), അയ്യപ്പൻ (70), ശിവകുമാർ (40) എന്നിവരാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യമുള്ള ഒരാൾ അടക്കം ആറ് പേരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽനിന്നും ഒരു കിലോമീറ്റർ ഉള്ളിലാണ് മായപള്ളം കോളനി. ശിവകുമാർ വ്യാജവാറ്റ് നടത്തുന്നയാളാണെന്ന് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇവർ വ്യാജമദ്യം കഴിച്ചത്. ശിവകുമാർ കൊണ്ടുവന്ന മദ്യത്തിന് മണം വ്യത്യാസം തോന്നി ചുമട്ടുെതാഴിലാളികൾ കുടിക്കാൻ വിസമ്മതിച്ചുവെത്ര. മടക്കികൊണ്ടുപോയ ശിവകുമാർ, രാത്രി കോളനിയിലുള്ളവർക്ക് മദ്യം നൽകുകയായിരുന്നു.
രാത്രി തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുരുകൻ വെള്ളിയാഴ്ച രാവിലെ പത്തോടെ മരിച്ചു. അയ്യപ്പൻ വെള്ളിയാഴ്ച വൈകീട്ടും മരിച്ചു. രണ്ടുപേരും വീട്ടിൽവെച്ചാണ് മരിച്ചത്. വാർധക്യസഹജ അസുഖങ്ങൾ ഉള്ളവർ ആയതിനാൽ വീട്ടുകാർക്ക് മരണത്തിൽ സംശയമൊന്നും തോന്നിയില്ല. മുരുകന്റെ മൃതദേഹം വെള്ളിയാഴ്ചയും അയ്യപ്പേൻറത് ശനിയാഴ്ചയും സംസ്‌കരിച്ചു.
ശിവകുമാറിന് ഞായറാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും രാത്രി ജില്ല ആശുപത്രിയിൽ മരിക്കുകയും ചെയ്തതോടെയാണ് മരണകാരണം വ്യാജ മദ്യമാകാമെന്ന സംശയം ഉയർന്നത്. ഇതേതുടർന്ന് ആരോഗ്യപ്രവർത്തകർ കോളനിയിലെ മദ്യപാന ശീലമുള്ള സ്ത്രീകളേയും കുട്ടികളേയുമടക്കം ആശുപത്രിയിലാക്കി. ദേഹാസ്വസ്ഥ്യമുള്ള ഒരാളും ജില്ല ആശുപത്രിയിൽ അഡ്മിറ്റുണ്ട്. ഇയാളുടെ നില ഗുരുതരമല്ല.
പൊലീസും എക്സൈസും ചേർന്ന് കോളനിയിലും പരിസരത്തും തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. വ്യാജവാറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കോളനിവാസികളിൽ ചിലരെ ചോദ്യം ചെയ്യാനായി വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.