മംഗലംഡാം: കടപ്പാറക്കടുത്ത് തളികക്കല്ല് ആദിവാസി കോളനിയിൽ പുലിയിറങ്ങി രണ്ട് നായ്ക്കളെ കൊണ്ടുപോയി. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോയോടെയാണ് സംഭവം.
മൂപ്പൻ നാരായണന്റെ വീടിനടുത്ത് വൈദ്യുതി കണക്ഷൻ ഇല്ലാത്ത അമ്മ വള്ളിക്കുട്ടിയുടെ വീട്ടിൽ നിന്നാണ് കൊണ്ടുപോയത്. പുലികൾ വീടിനുള്ളിൽ കടന്ന് നായ്ക്കളെ ആക്രമിക്കുകയായിരുന്നു. മൂന്ന് നായ്ക്കളിൽ രണ്ടെണ്ണത്തിനെയാണ് നഷ്ടപ്പെട്ടത്. ഒരുനായ് വീട്ടിലെ ബാത്റൂമിൽ ഓടിക്കയറി. കരച്ചിൽകേട്ട് ഓടിച്ചെല്ലുമ്പോഴേക്കും നായ്ക്കളുമായി പുലികൾ പോയതായി നാരായണൻ പറഞ്ഞു.
പുലി കയറിയ വീട്ടിൽ വൈദ്യുതി കണക്ഷനായി പലതവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും അവകാശ രേഖകൾ പര്യാപ്തമല്ലെന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്ന് മൂപ്പൻ നാരായണൻ പറഞ്ഞു.
അധികൃതർ സ്ഥലം പരിശോധിച്ച് വൈദ്യുതി കണക്ഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.