മുണ്ടൂർ/ആലത്തൂർ: ഓണക്കാലത്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച അരി ഉപയോഗശൂന്യമെന്ന് വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽനിന്ന് വ്യാപക പരാതി ഉയരുന്നു. കൊല്ലങ്കോട്, ആലത്തൂർ ഉപജില്ലകളിലെ സ്കൂളുകളിൽ എത്തിയ അരിയിൽ കുറുംചാത്തൻ പോലുള്ള പ്രാണികളുടെ സാന്നിധ്യമുള്ളതായാണ് പരാതി. സിവിൽ സപ്ലൈസിൽനിന്ന് അരി നേരിട്ട് സ്കൂളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അരി ഉപയോഗപ്രദമല്ലെന്ന് ചില സ്കൂളുകൾ സിവിൽ സപ്ലൈസിനെ അറിയിച്ചിട്ടുണ്ട്.
ഉപയോഗശൂന്യമായ അരി സ്കൂളിൽ എത്തിയതോടെ പ്രഥമാധ്യാപകർ വെട്ടിലായി. കേടായ അരി സ്കൂൾ അധികൃതർ തന്നെ സിവിൽ സപ്ലൈസിൽ തിരികെ എത്തിക്കണം എന്നാണ് അറിയിച്ചത്. സിവിൽ സപ്ലൈസിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്തതാണ് പ്രശ്നത്തിന് കാരണം. ഓണക്കാലത്ത് വിദ്യാർഥികൾക്ക് ഉപയോഗശൂന്യമായ അരി വിതരണം ചെയ്യരുതെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.