പാലക്കാട്: ജില്ലയില്‍ 15 സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷന് ഉടന്‍ ആരംഭിക്കുെമന്ന് ഡി.എം.ഒ ഡോ. കെ.പി. റീത്ത അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രസര്‍ക്കാറില്‍ തുക കെട്ടിവെച്ച് വാക്സിന് ബുക്ക് ചെയ്തിട്ടുണ്ട്. ജൂലൈ 10നകം വാക്സിന് ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 13 ആശുപത്രികള്‍ കോവിഷീല്‍ഡും രണ്ട് ആശുപത്രികള്‍ കോവിഷീല്‍ഡ്, കോവാക്സിന് എന്നിവക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
അഹല്യ, അസംഷന്‍, അവൈറ്റിസ്, ക്രസൻറ്, ലക്ഷ്മി, പാലന, ട്രിനിറ്റി, രാജീവ് ഗാന്ധി, സന്ധ്യാറാം, സേവന, തങ്കം, വള്ളുവനാട്, വെല്‍കെയര്‍ ആശുപത്രികള്‍ ആകെ 17,730 ഡോസ് കോവിഷീല്‍ഡും, കരുണ മെഡിക്കല്‍ കോളജ്, പി.കെ ദാസ് ആശുപത്രി എന്നിവ ആകെ 4560 ഡോസ് കോവിഷീല്‍ഡും 1200 ഡോസ് കോവാക്സിനുമാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്.
ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് മുഖേനയും പിന്നീട് നേരിട്ടും ആശുപത്രികള്‍ക്ക് വാക്സിന് വാങ്ങാനാകും. കോവിഷീല്‍ഡിന് ഒരുഡോസിന് പരമാവധി 780 രൂപയും കോവാക്സിന് 1410 രൂപയുമാണ് ആശുപത്രികള്‍ക്ക് ഈടാക്കാനാവുക. കൂടുതല്‍ തുക ഈടാക്കിയാല്‍ ആരോഗ്യവകുപ്പിന് നടപടിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.