വടക്കഞ്ചേരി: കൊയ്ത്ത് നടന്നുകൊണ്ടിരിക്കുന്ന നെൽപ്പാടങ്ങളിലെ നെല്ല് മഴ നനഞ്ഞതുമൂലം ഉണക്കിയെടുക്കാൻ പാടുപെടുന്നു. നെല്ല് സംഭരണം വൈകിയതിനാൽ നെല്ല് കൂടുതൽ ദിവസം സൂക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. കൊയ്ത നെല്ലിൽ മഴമൂലം ഈർപ്പമുള്ളതിനാൽ സംഭരണ മാനദണ്ഡ പ്രകാരം നിശ്ചിത അളവിൽ കുറവ് ഈർപ്പമുള്ള നെല്ലിന് മാത്രമേ സംഭരണത്തിന് സപ്ലൈകോ അനുമതി നൽകൂ. ഈർപ്പമുള്ള നെല്ല് കൂട്ടിയിട്ടാൽ മുളക്കാനും സാധ്യതയുണ്ട്.
മിക്ക കർഷകർക്കും നെല്ല് ഉണക്കാനാവശ്യമായ മുറ്റം ഇല്ലാത്തതിനാൽ പലരും ഒഴിഞ്ഞ പറമ്പുകളിലും പാതയോരങ്ങളിലും പ്ലാസ്റ്റിക് ഷീറ്റുകളും താർപ്പായയും വിരിച്ചാണ് നെല്ല് ഉണക്കിയെടുക്കുന്നത്. കൂടുതൽ സമയം വെയിൽ കിട്ടാത്തതും അവിചാരിതമായി പകൽ സമയത്ത് പെയ്യുന്ന ചാറ്റൽ മഴയും നെല്ല് ഉണക്കലിന് പ്രതിസന്ധിയുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.