പാലക്കാട്: കാർയാത്രികരെ ആക്രമിച്ച കൊള്ളസംഘം കാറുമായി കടന്ന സംഭവത്തിൽ അക്രമികളെത്തിയ കാറിെൻറ നമ്പർ വ്യാജമെന്ന് അന്വേഷണസംഘം. സംഭവം നടന്ന സ്ഥലത്ത് ദേശീയപാതയിലെയും സമീപത്തെ വ്യാപാര കേന്ദ്രങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുറ്റകൃത്യമടക്കം ദൃശ്യങ്ങളിലുണ്ടെങ്കിലും ഇവയിൽ വ്യക്തത കുറവാണ്. കുറ്റവാളികൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കസബ സി.െഎ എൻ.എസ്. രാജീവ്, എസ്.െഎ വിപിൻ കെ. വേണുഗോപാൽ, ജില്ല കുറ്റാന്വേഷണ ലഹരിവിരുദ്ധ സ്ക്വാഡ് എസ്.െഎ വി. ജലീൽ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബുധനാഴ്ച രാത്രി കസബ പൊലീസ് സ്റ്റേഷന് പരിധിയിൽ നടന്ന സംഭവത്തിൽ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. പൊലീസ് വേഷത്തിലെത്തിയവരാണ് കൊള്ള നടത്തിയതെന്നാണ് മൊഴി. ബിസിനസുകാരായ പാലക്കാട് ഒലവക്കോട് കാവില്‍പാട് സ്വദേശി മുനീർ, ഇന്ദ്ര നഗര്‍ സ്വദേശി നവനീത് എന്നിവർ തിരുപ്പൂരില്‍നിന്ന് മടങ്ങി വരുന്ന വഴിക്കാണ് ആക്രമണത്തിനിരയായത്. ആദ്യം പൊലീസ് വേഷത്തിലെത്തിയ രണ്ടുപേര്‍ യാത്രക്കാരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു. പിന്നീട് മറ്റൊരു വാഹനത്തിലെത്തിയ നാലുപേർ മരക്കഷണങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.
വാഹനമോടിച്ചിരുന്ന നവനീതിെൻറ തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മാരുതി സിയാസ് കാറാണ് തട്ടിയെടുത്തത്. ബിസിനസ് രേഖകളും ചെക്ക് ലീഫുകളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ആക്രമണത്തിനിരയായവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.