അലനല്ലൂർ: സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിൽ പുതിയ ബാച്ചുകൾ അനുവദിക്കുന്നതിന് മണ്ണാർക്കാട് വിദ്യാഭ്യാസ മേഖലയിൽനിന്ന് അലനല്ലൂരിലെ രണ്ട് സ്കൂളുകൾ പഞ്ചായത്തിന് അപേക്ഷ നൽകിയില്ല. മണ്ണാർക്കാട് മേഖലയിലെ എല്ലാ എയ്ഡഡ് സ്കൂളുകളും അപേക്ഷ നൽകിയിട്ടുണ്ട്. സെപ്റ്റംബർ 10ന് അഞ്ചിന് മുമ്പായാണ് ഓൺലൈനായി പഞ്ചായത്തുകളിൽനിന്ന് അപേക്ഷ മലപ്പുറം ഹയർ സെക്കൻഡറി വിഭാഗം മേഖല ഉപമേധാവിക്ക് നൽകേണ്ടിയിരുന്നത്.
പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർക്ക് സ്കൂളിലെ കുട്ടികളുടെ എണ്ണം, സ്കൂൾ തുടങ്ങിയ വർഷം, നിലവിലെ ബാച്ചുകളുടെ വിവരണം തുടങ്ങിയവ കാണിച്ച് ഹയർ സെക്കൻഡറി സ്കൂൾ മേധാവികളാണ് അപേക്ഷിക്കേണ്ടിയിരുന്നത്. 2025-26 വർഷത്തെ സംസ്ഥാനത്തെ ഹയർ സെക്കൻറി വിദ്യാഭാസ മേഖലയിൽ പുതിയ സ്കൂളുകളും അധിക ബാച്ചുകളും അനുവദിക്കുന്നതിനായി മേഖലാതല കമ്മിറ്റി രൂപവത്കരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പഞ്ചായത്ത്, നഗരസഭ, സ്കൂളുകൾ എന്നിവക്ക് സർക്കുലർ നൽകിയിരുന്നത്.
അപേക്ഷ അവസാനമായി നൽകേണ്ട ദിവസം ഉച്ചക്ക് ശേഷമാണ് ഇത് അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താറിന്റെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളുകളിലെ റിപ്പോർട്ട് കിട്ടാതെ പഞ്ചായത്ത് പരിതിയിലെ അലനല്ലൂർ, എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ അധിക ബാച്ച് ആവശ്യപ്പെട്ടുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. സ്കൂളുകൾ അപേക്ഷ നൽകാത്തതിനെ തുടർന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കാതിരിക്കുമോ എന്ന ആശങ്കയുണ്ട്. പത്താംക്ലാസ് വിജയിച്ച നൂറ് കണക്കിന് വിദ്യാർഥികൾക്ക് പഠിക്കാനുള്ള അവസരമില്ലാതിക്കുമ്പോഴാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾ അപേക്ഷ നൽകാതെ ഒഴിഞ്ഞ് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.