പാലക്കാട്: വിനായക ചതുർഥിയോടനുബന്ധിച്ച് തിങ്കളാഴ്ച പാലക്കാട് ടൗൺ മുതൽ കൽപ്പാത്തിവരെ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 400ൽപരം ചെറുതും വലുതുമായ വിനായക വിഗ്രഹങ്ങൾ ഘോഷയാത്രയുടെ ഭാഗമാകുന്നതിനാൽ, ഉച്ചക്ക് രണ്ടു മുതൽ ഘോഷയാത്ര അവസാനിക്കുന്നതുവരെ പാലക്കാട് ടൗണിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വടക്കഞ്ചേരി, ആലത്തൂർ ഭാഗത്തുനിന്നും വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും ഉച്ചക്ക് രണ്ടു മുതൽ കണ്ണന്നൂർ തിരുനെല്ലായി വഴി കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചും പോകണം.
ഷൊർണൂർ, ഒറ്റപ്പാലം ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി അതേ വഴി തന്നെ തിരിച്ചു പോകണം.
കോഴിക്കോട്, ചെർപ്പുളശ്ശേരി ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഒലവക്കോട് ജങ്ഷനിൽനിന്നും മേപ്പറമ്പ്, പേഴുംകര, വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി അതേ വഴി തന്നെ തിരിച്ചു പോകണം.
കോയമ്പത്തൂർ ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ചന്ദ്രനഗർ ഭാഗത്തുനിന്നും ഹൈവേയിലൂടെ പോയി കാഴ്ചപ്പറമ്പ് വെച്ച് തിരിഞ്ഞ് യാക്കര, ഡി.പി.ഒ റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി അതേ വഴി തന്നെ തിരിച്ചു പോകണം.
കൊടുവായൂർ, നെന്മാറ ഭാഗത്തുനിന്നും വരുന്ന ബസുകൾ പാലന കടുന്തുരിത്തി ജങ്ഷനിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് ഹൈവേയിൽ കയറി ഹൈവേയിലൂടെ കൽമണ്ഡപം വഴി സ്റ്റേഡിയം ബസ്സ് സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചും പോകണം.
ചിറ്റൂർ വണ്ടിത്താവളം ഭാഗത്തുനിന്നും വരുന്ന ബസുകൾ കാടാംങ്കോട് നിന്നും ഹൈവേയിൽ കയറി ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയം ബസ്സ് സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചും പോകണം.
കോഴിക്കോട്, മുണ്ടൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ ബൈപ്പാസ് വഴി മണലി ജങ്ഷനിലൂടെ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചുപോകേണ്ടതാണ്. വൈകീട്ട് ആറിനുശേഷം കോഴിക്കോട് മുണ്ടൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ഒലവക്കോട് ജങ്ഷനിൽനിന്നും മേപ്പറമ്പ്, പേഴുകര, കെ.എസ്.ആർ.ടി.സി, മൈതാനം വഴി സ്റ്റേഡിയം ബസ്സ് സ്റ്റാൻഡിലെത്തി അതേ വഴി തന്നെ തിരിച്ചു പോകണം.
വാളയാർ, കൊഴിഞ്ഞാമ്പാറ ഭാഗത്തുനിന്നും വരുന്ന കഞ്ചിക്കോട്, പാറ ബസ്സുകൾ ചന്ദ്രനഗർ കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിൽ എത്തി അതു വഴി തിരിച്ചുപോകണം.
ടൗൺ സർവിസ് നടത്തുന്ന എല്ലാ ബസ്സുകളും ഒലവക്കോട് ബൈപ്പാസ് മണലി വഴി സ്റ്റേഡിയം ബസ്സ് സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചുപോകണം.
പട്ടാമ്പി, പൂടൂർ, കോട്ടായി, ഷൊർണൂർ, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറുശ്ശി ഭാഗങ്ങളിൽനിന്നും വരുന്ന എല്ലാ ബസ്സുകളും മേഴ്സി കോളജ്, നൂറണി വഴി ടൗൺ ബസ്സ് സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചു പോകണം.
വൈകീട്ട് നാലിനുശേഷം സ്വകാര്യ ഇരുചക്ര വാഹനങ്ങളും, കാർ, ജീപ്പ് മുതലായ ചെറു വാഹനങ്ങളും ടൗണിൽ പ്രവേശിക്കുന്നതിനു നിയന്ത്രണം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.