നെ​ന്മാ​റ: ക​രി​മ്പാ​റ ക​ൽ​ച്ചാ​ടി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കൃ​ഷി​നാ​ശം വ​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ൽ​ദോ​സ് പ​ണ്ടി​ക്കൂ​ടി, അ​ബ്ബാ​സ് ഒ​റ​വ​ഞ്ചി​റ, എ​സ്. എ. ​ജം​ഷീ​ദ് ഹ​സ​ൻ, ആ​ർ. വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​മു​ക്, റ​ബ്ബ​ർ, കു​രു​മു​ള​ക്, കു​രു​മു​ള​ക് താ​ങ്ങു വൃ​ക്ഷ​ങ്ങ​ൾ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, തേ​ക്ക്, തു​ട​ങ്ങി നി​ര​വ​ധി മ​ര​ങ്ങ​ൾ കു​ത്തി മ​റി​ച്ചും ച​വി​ട്ടി​യും ന​ശി​പ്പി​ച്ചു.

ക​ച്ചാ​ടി പൂ​ള​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​കു​പ്പി​ന്റെ സൗ​രോ​ർ​ജ വൈ​ദ്യു​ത വേ​ലി ത​ക​ർ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക നാ​ശം വ​രു​ത്തി​യ​ശേ​ഷം ക​ൽ​ച്ചാ​ടി - ഒ​ലി​പ്പാ​റ ക​നാ​ൽ വ​രെ വ​ന്ന​ശേ​ഷം തി​രി​കെ പു​ഴ ക​ട​ന്ന് ക​ൽ​ച്ചാ​ടി പ​ഴ​യ ചെ​ക്ക് ഡാം ​ഭാ​ഗ​ത്ത് കൂ​ടെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി പോ​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മ​ണി​യോ​ടെ പ്ര​ദേ​ശ​ത്ത് റ​ബ്ബ​ർ മ​ര​ങ്ങ​ൾ ടാ​പ്പി​ങ്ങി​ന് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ ആ​ന​പി​ണ്ഡ​ത്തി​ന്റെ​യും ആ​ന​യു​ടെ​യും രൂ​ക്ഷ​ഗ​ന്ധം തോ​ട്ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യം അ​റി​യു​ന്ന​ത് അ​ക​ലെ വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ ശ​ബ്ദം കേ​ട്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ ആ​രും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ നേ​രി​ൽ ക​ണ്ടി​ല്ല.

തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ സം​യു​ക്ത​മാ​യി തോ​ട്ട​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​പ​ക​മാ​യ നാ​ശം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ക​ൽ​ച്ചാ​ടി പു​ഴ​യു​ടെ തീ​ര​ത്തും വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​മു​ള്ള സൗ​രോ​ർ​ജ വൈ​ദ്യു​ത വേ​ലി​യു​ടെ കാ​ലു​ക​ളും ക​മ്പി​ക​ളും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ച​വി​ട്ടി വ​ള​യ്ക്കു​ക​യും ക​മ്പി​ക​ൾ ച​വി​ട്ടി താ​ഴ്ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ശ​ല്യ​ക്കാ​രാ​യ ആ​ന​ക​ളെ കു​ങ്കി​യാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ചും കാ​ട്ടാ​ന കൂ​ട്ട​ത്തെ കൊ​ണ്ടു​വ​രു​ന്ന മോ​ഴ​യാ​ന​യെ പ്ര​ദേ​ശ​ത്തു നി​ന്നും പി​ടി​ച്ചു മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ട​ക്ക​വു​മാ​യി ഇ​ട​യ്ക്കി​ടെ വ​നം വ​കു​പ്പ് മേ​ഖ​ല​യി​ൽ എ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചു ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത​ല്ലാ​തെ കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശാ​ശ്വ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു.

പ്ര​ദേ​ശ​ത്തെ സൗ​രോ​ർ​ജ വേ​ലി​യു​ടെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മ​ല്ല. തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​ഴ്ച​യോ​ള​മാ​യി അ​ടു​ത്ത​ടു​ത്ത അ​യി​ലൂ​ർ, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നു വ​രെ ഭീ​തി ഉ​ള​വാ​ക്കു​ന്ന രീ​തി​യി​ൽ കാ​ട്ടാ​ന​ക​ൾ അ​ക്ര​മ സ്വ​ഭാ​വം കാ​ണി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.