കോ​പ്പ​ൻ​കു​ള​മ്പി​ലെത്തിയ മോഴയാന

മോഴയാനയുടെ പരാക്രമം; ഭീതിയിലായി മലയോര മേഖല

നെ​ന്മാ​റ: വീ​ണ്ടും കോ​പ്പ​ൻ​കു​ള​മ്പി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ മോ​ഴ​യാ​ന ന​ശി​പ്പി​ച്ചു. പ​ശു​ത്തൊ​ഴു​ത്ത് ത​ക​ർ​ത്തു. ആ​ന​യെ തു​ര​ത്താ​ൻ എ​ത്തി​യ​വ​ർ​ക്കു​നേ​രെ ആ​ന അ​ക്ര​മാ​സ​ക്ത​നാ​യി. പു​ഞ്ചേ​രി​യി​ലും ച​ള്ള​യി​ലും തെ​ങ്ങു​ക​ൾ കു​ത്തി​മ​റി​ച്ചി​ട്ടു. പോ​ത്തു​ണ്ടി, തി​രു​വ​ഴി​യാ​ട് വ​നം സെ​ക്ഷ​നു​ക​ൾ​ക്ക് കീ​ഴി​ലാ​ണ് മോ​ഴ​യാ​ന സ്ഥി​ര​മാ​യി എ​ത്തു​ന്ന​ത്. മോ​ഴ​യാ​ന വീ​ട്ടു​വ​ള​പ്പി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശം വ​രു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​രി​മ്പാ​റ, വ​ട​ക്ക​ൻ ചി​റ​യി​ലെ ജോ​ർ​ജി​ന്റെ തൊ​ഴു​ത്ത് ത​ക​ർ​ത്തു പ​ശു​വി​നു മു​ക​ളി​ലേ​ക്ക് ത​ള്ളി​യി​ട്ടു. വി​റ​ളി​പൂ​ണ്ട പ​ശു ക​യ​ർ പൊ​ട്ടി​ച്ച് ഓ​ടി.

കോ​പ്പ​ൻ കു​ള​മ്പ് റോ​ഷി ജോ​ണി​യു​ടെ 30ഓ​ളം വാ​ഴ​ക​ൾ, മോ​ഹ​ന കൃ​ഷ്ണ​ന്റെ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ എ​ന്നി​വ ന​ശി​പ്പി​ച്ചു. മോ​ഹ​ന കൃ​ഷ്ണ​ന്റെ വീ​ട്ടു​വ​ള​പ്പി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തി​നി​ടെ കാ​ട്ടാ​ന എ​ത്തി കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത്. വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​റി​ലേ​റെ അ​ക​ലെ​യു​ള്ള ജ​ന​വാ​സ സ്ഥ​ല​മാ​ണ് കോ​പ്പ​ൻ​കു​ള​മ്പ്. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​ണ് മോ​ഴ​യാ​ന കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി​നാ​ശം തു​ട​രു​ന്ന​ത് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ കാ​ണു​ന്ന​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ വ​നം വാ​ച്ച​ർ​മാ​ർ പ​ട​ക്ക​വു​മാ​യി എ​ത്തി​യാ​ണ് ആ​ന​യെ വീ​ട്ടു​വി​ള​പ്പു​ക​ളി​ൽ​നി​ന്ന് തു​രു​ത്തി​യ​ത്. ഇ​തി​നി​ടെ വ​ട​ക്ക​ൻ​ചി​റ ത​ടി​കു​ള​ങ്ങ​ര ജോ​ർ​ജി​ന്റെ വീ​ട്ടു​വ​ള​പ്പി​ലെ പ​ശു​ത്തൊ​ഴു​ത്ത് ആ​ന ത​ള്ളി ത​ക​ർ​ത്തി​ട്ടു. തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചി​റ ടി.​പി. വ​ർ​ഗീ​സ്, ജോ​സ്, ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ വീ​ട്ടു​വ​ള​പ്പി​ലും റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലൂ​ടെ​യും ഓ​ടി ന​ട​ന്നു നാ​ശം​വ​രു​ത്തി. നേ​രം വെ​ളു​ത്ത സ​മ​യ​മാ​യ​തി​നാ​ൽ സ്ത്രീ-​പു​രു​ഷ​ന്മാ​ർ അ​ട​ക്കം വീ​ട്ടു​പ​രി​സ​ര​ത്ത് ഇ​റ​ങ്ങി​നി​ന്ന് ഒ​ച്ച​വെ​ച്ചു. പ​ട​ക്ക​വു​മാ​യി വ​ന​പാ​ല​ക​ർ ആ​ന​ക്ക് പി​ന്നാ​ലെ എ​ത്തി​യ​തോ​ടെ ഒ​രു​കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള ക​ൽ​ച്ചാ​ടി പു​ഴ​യു​ടെ സ​മീ​പ​ത്ത് ആ​ന നി​ല​യു​റ​പ്പി​ച്ചു.

പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന പു​ഴി​യി​ൽ ഇ​റ​ങ്ങി നി​ന്നെ​ങ്കി​ലും മ​റു​ക​ര ക​യ​റാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. പ​ട​ക്കം പൊ​ട്ടി​ച്ചും ബ​ഹ​ളം​വെ​ച്ചു​മാ​ണ് ആ​ന പു​ഴ ഇ​റ​ങ്ങി മ​റു​ക​ര​യി​ലു​ള്ള ബാ​ല​ച​ന്ദ്ര​ൻ, ചെ​ന്താ​മ​രാ​ക്ഷ​ൻ എ​ന്നി​വ​രു​ടെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലൂ​ടെ ച​ള്ള ഭാ​ഗ​ത്തു​ള്ള വ​ന​മേ​ഖ​ല ല​ക്ഷ്യ​മാ​ക്കി കാ​ട്ടാ​ന വി​വി​ധ കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ ന​ട​ന്ന് ക​ൽ​ച്ചാ​ടി കോ​ള​നി റോ​ഡി​ലേ​ക്ക് ക​യ​റി. തു​ട​ർ​ന്ന് ക​നാ​ൽ ബ​ണ്ടു റോ​ഡ് വ​ഴി ഏ​റെ ദൂ​രം സ​ഞ്ച​രി​ച്ച​ശേ​ഷ​മാ​ണ് ക​നാ​ൽ മു​റി​ച്ചു​ക​ട​ന്ന ആ​ന വ​ന​മേ​ഖ​ല​യി​ലേ​ക്ക് പോ​കാ​ൻ ത​യാ​റാ​യ​ത്. ഇ​തി​നി​ടെ റോ​ഡി​ൽ​നി​ന്ന് ക​നാ​ൽ ബ​ണ്ടി​ൽ​നി​ന്ന് ആ​ന വ​ന​പാ​ല​ക​ർ​ക്ക് നേ​രെ നാ​ലു​ത​വ​ണ തി​രി​ഞ്ഞു​നി​ന്ന് അ​ക്ര​മ​സ്വ​ഭാ​വം കാ​ണി​ച്ചു.

എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ആ​ന​യെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. പ​ക​ൽ സ​മ​യ​ത്ത് ആ​ന​യു​ടെ സ​ഞ്ചാ​രം കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വ​ന​പാ​ല​ക​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ന വ​രു​ന്ന​ത് മു​ൻ​കൂ​ട്ടി വി​ളി​ച്ചു പ​റ​ഞ്ഞ​തി​നാ​ൽ ആ​ന പോ​കു​ന്ന വ​ഴി​യി​ലെ വീ​ട്ടു​കാ​രും ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളും പു​റ​ത്തി​റ​ങ്ങാ​തെ സു​ര​ക്ഷി​ത​രാ​യി മാ​റി​നി​ന്നു. സ്ഥി​ര​മാ​യി കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. കാ​ട്ടാ​ന​യെ നി​യ​ന്ത്രി​ച്ച് വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റാ​ൻ നാ​മ​മാ​ത്ര​മാ​യ വ​ന​പാ​ല​ക​ർ മാ​ത്ര​മു​ള്ള​ത്. പ്ര​കോ​പി​ത​നാ​കു​ന്ന ആ​ന​ക്ക് മു​ന്നി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ടു​മാ​ത്ര​മാ​ണ്.

ഒ​രാ​ഴ്ച മു​മ്പ് മ​ണ​ലൂ​ർ ച​ള്ള​യി​ൽ ഇ​തേ മോ​ഴ​യാ​ന ഓ​ടി​ച്ച് പ​രി​ക്കേ​റ്റ ര​ണ്ട് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ എ​ല്ലി​ന് ക്ഷ​ത​മേ​റ്റ് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പോ​ത്തു​ണ്ടി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മോ​ഴ​യാ​ന​യു​ടെ പ്ര​യാ​ണം ത​ളി​പ്പാ​ടം, ക​രി​മ്പാ​റ, ചേ​വി​ണി, ക​ൽ​ച്ചാ​ടി, കോ​പ്പ​ൻ​കു​ള​മ്പ്, ച​ള്ള ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി എ​ത്തു​ന്നു. മോ​ഴ​യാ​ന വാ​ഴ​യു​ടെ ഉ​ണ്ണി​പ്പി​ണ്ടി, തെ​ങ്ങ്, ഈ​റ​മ്പ​ന എ​ന്നി​വ തി​ന്നാ​നാ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

കാ​ടു​ക​യ​റാ​ത്ത മോ​ഴ​യാ​ന​യെ പി​ടി​കൂ​ടി സ്ഥ​ലം മാ​റ്റ​ണ​മെ​ന്നാ​ണ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യം. കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച് മോ​ഴ​യാ​ന​യെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.