അടൂർ ജനറൽ ആശുപത്രിയോട് അവഗണന: കോൺഗ്രസ് ധർണ നടത്തി

അടൂർ: ആരോഗ്യ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള ശീതസമരത്തി‍ൻെറ ഭാഗമായി അടൂർ ജനറൽ ആശുപത്രിയോട് അവഗണന കാട്ടുന്നതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് ബ്ലോക്ക്​ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ഡെപ്യൂട്ടി സ്പീക്കർക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിച്ച്​ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്‍റ്​ മണ്ണടി പരമേശ്വരൻ അധ്യക്ഷത വഹിച്ചു. തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, എ. സുരേഷ് കുമാർ, എം.ജി. കണ്ണൻ, ഏഴംകുളം അജു, ബിജു വർഗീസ്, എസ്. ബിനു, ആനന്ദപ്പള്ളി സുരേന്ദ്രൻ, ബിനു ചക്കലയിൽ, സുധ നായർ, ഗീത ചന്ദ്രൻ, ഉമ്മൻ തോമസ്, തൊട്ടുവ മുരളി, എം.ആർ. ജയപ്രസാദ്, മാതിരംപള്ളിൽ പൊന്നച്ചൻ, ഷിബു ചിറക്കരോട്ട്, ഹരികുമാർ പെരിങ്ങനാട്, കമറുദ്ദീൻ മുണ്ട്തറയിൽ തുടങ്ങിയവർ സംസാരിച്ചു. PTL ADR Congress കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രകടനവും ധർണയും ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.