പത്തനംതിട്ട: ഗവ. നഴ്സിങ് കോളജിലെ ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷഫലം ആരോഗ്യ സർവകലാശാല തടയാൻ ഇടയാക്കിയ ഗുരുതര സാഹചര്യം സൃഷ്ടിച്ചത് സർക്കാറും ആരോഗ്യമന്ത്രിയുമാണെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ നീതിയും ക്രമവും ഉറപ്പാക്കിക്കൊണ്ട് മാതൃകാപരമായി പ്രവർത്തിക്കേണ്ടുന്ന സർക്കാറും ബന്ധപ്പെട്ടവരും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി നിലകൊള്ളുമ്പോൾ വിദ്യാർഥികളുടെ ഭാവിയും സമൂഹത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുമാണ് തുലാസ്സിലാകുന്നത്.
ഇതിന് പരിഹാരം കാണുവാനും നഴ്സിങ് പഠനത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും ആരോഗ്യവകുപ്പും സർക്കാറും അടിയന്തര നടപടി സ്വീകരിക്കണം. ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ബിനുബേബി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. രാജീവൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. രാധാമണി, അനിൽകുമാർ, പി.കെ. ഭഗത്, സന്തോഷ്, ലക്ഷ്മി ആർ. ശേഖർ, സനില ജോർജ്, രതീഷ് രാമകൃഷ്ണൻ, ശരണ്യാരാജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.