കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്​: കൊല്ലമുള വില്ലേജിനെ ഒഴിവാക്കണമെന്ന്​ സി.പി.ഐ

റാന്നി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന്​ കൊല്ലമുള വില്ലേജിനെ ഒഴിവാക്കണമെന്ന് സി.പി.ഐ വെച്ചൂച്ചിറ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലമുള വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതോടെ വെച്ചൂച്ചിറ പഞ്ചായത്തിലെ 10 വാർഡുകൾ പൂർണമായും ഒരു വാർഡ് ഭാഗികമായും പരിസ്ഥിതിലോല പ്രദേശത്തി‍ൻെറ പട്ടികയിൽ ഉൾപ്പെട്ടു. മേഖലയിൽ ഭാവിയിൽ ഒരു വികസനവും നടത്താൻ പറ്റാത്ത സ്ഥിതിയാകുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ല സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ എം.വി. വിദ്യാധരന്‍, സംസ്ഥാന കൗണ്‍സിലംഗം മുണ്ടപ്പള്ളി തോമസ്, ജില്ല അസി. സെക്രട്ടറി ഡി. സജി, മണ്ഡലം സെക്രട്ടറി കെ. സതീശ്, ജില്ല കൗണ്‍സിലംഗങ്ങളായ ടി.ജെ. ബാബുരാജ്, ടി.പി. അനില്‍കുമാര്‍, മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ. ചാണ്ടി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി. പ്രസന്നകുമാര്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, സജിമോന്‍ കടയനിക്കാട്, എന്‍.ജി. പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. നന്ദകുമാര്‍, ജയ്നമ്മ തോമസ്, എം.കെ. ജയപ്രകാശ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സെക്രട്ടറിയായി എന്‍.ജി. പ്രസന്നന്‍, അസി. സെക്രട്ടറിയായി എം.കെ. ജയപ്രകാശ് എന്നിവരെ തെരഞ്ഞെടുത്തു. ptl rni_1 cpi photo സി.പി.ഐ വെച്ചൂച്ചിറ ലോക്കല്‍ സമ്മേളനം ജില്ല സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.